മൂലൂർ എസ്.പത്മനാഭപ്പണിക്കർ (1869-1931) ഇന്ന് 92-ാം ചരമവാർഷികം. സ്മരണാഞ്ജലികളുമായി ബിജു യുവശ്രീ1 min read

22/3/23

മാന്നാറിനു സമീപമുള്ള കാവിൽ കുടുംബത്തിൽ മൂലൂർ ശങ്കരൻ വൈദ്യരുടേയും വെളുത്ത കുഞ്ഞമ്മയുടേയും പുത്രനായി 1869-ൽ ജനനം. പിതാവിൽ നിന്ന് കുട്ടിക്കാലത്തു തന്നെ മൂലൂർ സംസ്കൃതം, കളരി, ആയൂർവ്വേദം എന്നിവ പഠിച്ചെടുത്തു.കുട്ടിക്കാലം മുതൽ തന്നെ മൂലൂർ രചനകളാരംഭിച്ചിരുന്നു. 55-ൽ അധികം കാവ്യ ഗൃന്ഥങ്ങൾ മൂലൂർ രചിച്ചു.അദ്ദേഹത്തിൻ്റെ രചനകളിൽ പ്രമുഖ മായ കിരാതം ( അമ്മാനപ്പാട്ടുകൾ) കൗമാരത്തിൻ്റെ വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കപ്പെട്ടതാണ്. 25-ാം വയസ്സിൽ മലയാളത്തിലെ പ്രശസ്ത കവികളെ രാമായണ കഥാപാത്രങ്ങളോട് സാദൃശ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം എഴുതിയ കൃതിയാണ് കവി രാമായണം, ഹരിശ്ചന്ദ്രോ പാഖ്യാനം കളിപ്പാട്ട്, സ്ത്രീധർമ്മം, കൃഷ്ണാർജ്ജുന വിജയം, ആസന മരണ ചിന്താ ശതകം, കുചേലവൃത്തം, കോകില സന്ദേശം, അവസരോക്തി മാല, തീണ്ടൽ ഗാഥ, മൂന്നു താരാട്ടുകൾ കവിതാനിരു പണം, ബാലബോധനം, നീതിസാര സമുചയം, സന്മാർഗ്ഗ ചന്ദ്രിക…. എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് രചനകൾ 1914 മുതൽ 1929വരെ ശ്രീ മൂലം പ്രജാ സഭയിൽ അംഗമായിരുന്നു. ഈ സ്ഥാനത്തിരുന്ന് അദ്ദേഹത്തിൻ്റെ സേവനങ്ങൾ കീഴാള വർഗത്തിൻ്റെ സമുദ്ധാരണത്തിനു വേണ്ടിയായിരുന്നു. അധകൃത സമുദായങ്ങളിൽ നിന്ന് നിരവധി പേരെ സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.ജാതി വ്യവസ്ഥയ്ക്കെതിരെ ശ്രീ നാരായണ ഗുരു, ഡോ. പല്പു, കുമാരനാശാൻ എന്നിവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. എസ്.എൻ.ഡി.പി.യോഗത്തിൻ്റെ ആവിർഭാവത്തിനു മുമ്പുതന്നെ അദ്ദേഹം സമുദായ പരിഷ്കരണ പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു.എസ്.എൻ.ഡി.പി.യോഗം സ്ഥാപിതമായതോടെ അദ്ദേഹം ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശവാഹകരിൽ പ്രധാനിയായി. കേരളകൗമുദിയിലെ ആദ്യത്തെ പത്രാധിപരായിരുന്നു മൂലൂർ.കേരളവർമ്മ വലിയകോയി തമ്പുരാനാണ് സരസകവിപ്പട്ടം മൂലൂരിന് 1913-ൽ നൽകിയത്.ദീർഘകാലം എസ്.എൻ.ഡി.പി യോഗം ഡയറക്ടറായും ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചു.1931- മാർച്ച് മാസം 22-ാം തീയതി (1106 മീനം 9) അന്തരിച്ചു.മൂലൂരിൻ്റെ വാസഗൃഹമായ കേരളവർമ്മ സൗധം 1989- മുതൽ സാംസ്കാരിക വകുപ്പിൻ്റെ ചുമതലയിലുള്ള സംരക്ഷിത സ്മാരകമാണ്. …

ബിജു യുവശ്രീ

Leave a Reply

Your email address will not be published. Required fields are marked *