കെ.ജി.പരമേശ്വരൻ പിള്ള (1884-1948) ഇന്ന് 75-ാം സ്മൃതിദിനം..സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

കെ.ജി.പരമേശ്വരൻ പിള്ള (1884-1948) ഇന്ന് 75-ാം സ്മൃതിദിനം..കൊല്ലത്തെ ഉണിച്ചക്കം വീട്ടിലെ ഈശ്വരി അമ്മയുടെ യും വടക്കോട്ടു ഗോവിന്ദപിള്ളയുടെയും മകനായി ജനിച്ചു.തൻ്റെ ഈശ്വരഭക്തി കൊണ്ടും നീതിനിഷ്ഠ കൊണ്ടും ഉയർന്ന ഒരാളാണ് ‘ 1926-ൽ മുത്തുസ്വാമിറെഡ്യാരിൽ നിന്ന് ഒരു പ്രസ് കെ.ജി.വിലയ്ക്കു വാങ്ങി സ്ഥാപിക്കുകയും ശ്രീരാമവിലാസമെന്ന പേരിൽ ഒരു പ്രസിദ്ധീകരണശാല കൊല്ലത്ത് ആരംഭിക്കുകയും ചെയ്തു.1928-ൽ കെ.ജി പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥതയിലും അദ്ദേഹത്തിൻ്റെ അനുജൻ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.ജി.ശങ്കർ പത്രാധിപത്യത്തിലും ശ്രീരാമവിലാസം പ്രസിൽ നിന്ന് 1928-ൽ മലയാള രാജ്യം പത്രം ആരംഭിച്ചത് വാരികയായിരുന്നു ആദ്യം. 1930-ൽ ദിനപ്പത്രമാക്കി. കേരളത്തിലെ പ്രഥമ പ്രഭാത ദിനപത്രമായിരുന്നു മലയാള രാജ്യം.ശ്രീരാമവിലാസം പ്രസിദ്ധീകരണശാലയിൽ നിന്നു നൂറു കണക്കിനു ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആട്ടക്കഥകൾ, തുള്ളൽ കഥകൾ, പുരാണ കൃതികൾ, വ്യാഖ്യാനങ്ങൾ, നോവലുകൾ തുടങ്ങി സാഹിത്യത്തിൻ്റെ നാനാ ശാഖകളിലായി അവ വ്യാപിച്ചുകിടക്കുന്നു.
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 1928-31 വരെ കൊല്ലം ജനറൽ റൂറൽ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്തു. തുടർന്ന്1932 മുതൽ 1948 വരെ കൊല്ലം നഗരസഭയുടെ ചെയർമാൻ ആയിരുന്നു. 1940-ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ തമ്പുരാൻ കെ.ജി.പരമേശ്വരൻ പിള്ളയ്ക്ക് രാജ്യസേവാനിരത ബഹുമതി നൽകി ആദരിച്ചു.1938-ൽ ബ്രിട്ടിഷ് ചക്രവർത്തിയുടെ ജൂബിലി സ്മാരക കീർത്തിമുദ്രനൽകി ആദരിച്ചു.കെ.ജി.പരമേശ്വരൻ പിള്ളയുടെ കാലത്താണ് ചിന്നക്കടയിൽ ഓവർ ബ്രിഡ്ജിനു സമീപം നഗരസഭാ ഓഫീസ് മന്ദിരം നിർമിച്ചത്. 1932-ൽ തറക്കല്ലിട്ട കെട്ടിടം 1937- ഡിസംബർ 8 ന് തിരുവിതാംകൂർ ദിവാൻ സർ.സി.പി.രാമസ്വാമി അയ്യരാണ് ഉദ്ഘാടനം ചെയ്തത്.1934-ൽ കൊല്ലം പവർഹൗസ് തിരുവിതാംകൂർദിവാൻ സർ.മുഹമ്മദ്ഹബിബുള്ള ഉദ്ഘാടനം ചെയ്തത്.നഗരവീഥികളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചതും പൊതുശ്മശാന ക്കൾക്ക് മതിൽകെട്ടിമറച്ചതും കൊല്ലത്ത് മലയാള രാജ്യം ബസ് സർവീസ് ആരംഭിച്ചതും കെ.ജി.പരമേശ്വരൻ പിള്ള കൊല്ലം നഗരസഭാ അദ്ധ്യക്ഷനായിരുക്കുന്ന അവസരത്തിൽ ലാണ്.പ്രവർത്തന മേഖലയിലെ പ്രഗല്ഭ്യം കൊണ്ട്. 1944-ൽ അദേഹത്തിൻ്റെ ഷഷ്ട്യബ്ദപൂർത്തി സ്മാരകമായി കൊല്ലം പൗരാവലി ചിന്നക്കടയിൽ മണിമേട നിർമ്മിച്ചു സമർപ്പിക്കുകയുണ്ടായി. 1942-ൽ എൻ.എസ്.എസ് പ്രസിഡൻ്റായി പ്രവർത്തിച്ചു.1948- ആഗസ്റ്റ് 28-ാം തീയതി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *