12/11/22
തിരുവനന്തപുരം :കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി. ആനാവൂർ നാഗപ്പൻ. നേരിട്ടാണ് മൊഴി നൽകിയതെന്ന് ആനാവൂർ പറഞ്ഞു. എന്നാൽ മൊഴി കിട്ടിയിട്ടില്ല എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചത്.
എന്താണ് മൊഴിയായി നൽകിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്
‘ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നില്ല’എന്നാണ് അദ്ദേഹം മറുപടി നൽകിയത്. കത്ത് വ്യാജമെന്ന് മേയർ തന്നെ പറഞ്ഞതല്ലേ എന്നും അദ്ദേഹം പറഞ്ഞു . മൊഴിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ക്രൈംബ്രാഞ്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വ്യാജ കത്ത് നിര്‍മിച്ചതിന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മേയറുടെ പേരില്‍ പുറത്തുവന്ന ലെറ്റര്‍ പാഡ് വ്യാജമെന്നാണ് ജീവനക്കാരുടെ മൊഴി.
തിരുവനന്തപുരം നഗരസഭയിലെ താല്കാലിക തസ്തികകളില്‍ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യ രാജേന്ദ്രന് സി.പി.എം ജില്ല സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതാണ് വിവാദത്തിനിടയാക്കിയത്.