യൂണിവേഴ്സിറ്റി ഭരണസമിതികളുടെ തെരഞ്ഞെടുപ്പ് ഫല വിജ്ഞാപനമിറക്കുന്നതിൽ നിന്ന് വിസി മാരെ ഒഴിവാക്കി നിയമഭേദഗതി, വിസി മാരെ നോക്കുകുത്തികളാക്കി മന്ത്രിക്കും, കരാറിൽ നിയമിക്കുന്ന രജിസ്ട്രാർമാർക്കും അമിത അധികാരങ്ങൾ, SFI യ്ക്ക് കേരളാ യൂണിവേഴ്സിറ്റി യൂണിയൻ രൂപീകരിക്കാനാവാത്തതിന്റെ പകയെന്ന് ആക്ഷേപം1 min read

 

തിരുവനന്തപുരം :വോട്ടെണ്ണൽ രേഖകൾ കൂടാതെ യൂണിവേഴ്സിറ്റി
യൂണിയന്റെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുവാൻ വിസമ്മതിച്ച ‘കേരള’ വിസി യുടെ നിലപാടിനെ തുടർന്ന് ഹൈക്കോടതിയെ സമീപച്ചിട്ടും കഴിഞ്ഞവർഷം തെരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ പ്രതിനിധികൾക്ക്,’കേരള’ യിൽ യൂണിയൻ രൂപീകരിക്കാനാവാത്ത അവസ്ഥ മേലിൽ സർവ്വകലാശാലകളിൽ ആവർത്തിക്കപ്പെ ടാതിരിക്കാൻ, സെനറ്റ്, സിണ്ടി ക്കേറ്റ്, അക്കാദമിക്
കൗൺസിൽ, യൂണിവേഴ്സിറ്റി യൂണിയൻ എന്നി വയിലെ തെരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യുന്നതിനും സമിതികൾ രൂപീകരിക്കുന്നതിനും
വിസി മാർക്കുള്ള അധികാരം രജിസ്‌ട്രാർമാർക്ക് നൽകുന്ന പുതിയ നിയമ ഭേദഗതി മാർച്ച് മൂന്നിന് നിയമസഭയിൽ അവതരിപ്പിക്കുന്ന നിയമഭേദഗതി ബില്ലിൽ ഉൾപ്പെടുത്തി.

കരാർ അടിസ്ഥാനത്തിൽ സിണ്ടിക്കേറ്റ് നിയമിക്കുന്ന രജിസ്ട്രാർക്ക് വിസി യുടെ നിലവിലുള്ള പല അധികാരങ്ങളും നൽകി വിസി യ്ക്കുള്ള അധികാരങ്ങൾ ഇല്ലാതാക്കുകയും അധികാരങ്ങൾ റജിസ്ട്രാർമാരിൽ കേന്ദ്രീകരിക്കുകയും ചെയ്യുക എന്ന സിപിഎമ്മിന്റെ നിലപാടിന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതികൾ.സിണ്ടിക്കേറ്റ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും മേലിൽ യൂണിവേഴ്സിറ്റി ഭരണ സമിതികൾ രൂപീകരിക്കുക.

ഗവർണറുടെയും വിസിയുടെയും അധികാരങ്ങൾ വെട്ടി കുറച്ച് ,ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും , രജിസ്ട്രാർക്കും, സിൻഡിക്കേറ്റിനും കൂടുതൽ അധികാരങ്ങൾ നിയമഭേദഗതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിക്കും,സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സിൻഡിക്കേറ്റുകൾക്കും,കരാറ ടിസ്ഥാനത്തിൽ നിയമിക്കുന്ന രജിസ്ട്രാർക്കും കൂടുതൽ അധികാരങ്ങൾ നൽകു ന്നതോടെ സർവ്വകലാശാലകളുടെ നിലവിലെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടും. സർവ്വകലാശാല ഭരണം പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കപ്പെടും.

1991ൽ കെ. കരുണാ കരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സർവകലാശാലകളുടെ ഫയലുകൾ പരിശോധിക്കുവാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതിയ്ക്ക് ശ്രമിച്ചപ്പോൾ യൂണിവേഴ്സിറ്റികളുടെ ആട്ടോണമി നഷ്ട്ടപെടുമെന്ന പേരിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച സിപിഎമ്മാണ് ഇപ്പോൾ സർവ്വകലാശാലകളെ സർക്കാരിൻറെ ഒരു വകുപ്പിന് സമാനമാക്കി മാറ്റുന്നതിന് വിദ്യാഭ്യാസമന്ത്രിക്ക് അമിതാധികാരങ്ങൾ നൽകുന്നത്.

കേന്ദ്രസർക്കാർ സർവകലാശാലകളെ കാവിവൽക്കരിക്കുന്നുവെന്ന ആരോപണം നിലനിൽക്കുമ്പോൾ സംസ്ഥാന സർക്കാർ സർവ്വകലാശാലകളെ പൂർണ്ണമായും ചുവപ്പുവൽക്കരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയമഭേദഗതിക ളെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *