വയനാട് :മകന്റെ ഓർമ്മകൾ തളം കെട്ടിനിൽക്കുന്ന ക്യാമ്പസ് അങ്കണത്തിൽ വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിലിനൊപ്പമെത്തിയ സിദ്ധാർഥിന്റെ അച്ഛന്റെ കണ്ണുകളിൽ തെളിഞ്ഞത് പുത്ര സ്നേഹത്തിന്റെ വറ്റാത്ത നീരുറവ.
വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ പഠനത്തിൽ മിടുക്കാരായ വിദ്യാർത്ഥിക്കായി നടപ്പിലാക്കിയ പ്രഥമ “VWMC സിദ്ധാർഥ് മെമ്മോറിയൽ പുരസ്‌കാരവും ” ക്യാഷ് അവാർഡും SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച സോന പോളിന് ഇന്ന് സിദ്ധാർത്ഥിന്റെ പിതാവിന്റെയും മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ വയനാട് നടവയൽ കോപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ ഫൗണ്ടറും ചെയർപേഴ്സനുമായ അജിതപിള്ള നൽകുകയുണ്ടായി. തദവസരത്തിൽ പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് യൂണിഫോം, മറ്റുപഠനോപകരണങ്ങളും വിതരണം ചെയ്തു.