തിരുവനന്തപുരം :അവകാശ സമര പോരാട്ടത്തിനും, സമുദായ ഐക്യത്തിനും വേദിയായ നാടാർ സംയുക്ത സമിതിയുടെ സെക്രട്ടറിയേറ്റ് ധർണയിൽ അപ്രതീക്ഷിത അതിഥികളുടെ സാനിധ്യവും ശ്രദ്ധേയമായി. സംഘടന വ്യത്യാസമില്ലാതെ അവകാശങ്ങൾ നേടിയെടുക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലൂന്നി നേതാക്കൾ ഒരുമിച്ചപ്പോൾ പ്രവർത്തകർക്കും ആവേശം.
വിവിധ സംഘടനകളായി പ്രവർത്തിച്ചിരുന്ന നാടാർ സമുദായ സംഘടനകൾ നാടാർ സംയുക്ത സമിതിയുടെ കുടകീഴിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തിയപ്പോൾ ഉയർന്നത് അവകാശത്തിനായുള്ള മുദ്രാവാക്യമായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയും, MLA യുമായ വി. ജോയ് ഉത്ഘാടനം ചെയ്ത ധർണയിൽ കോവളം MLA വിൻസെന്റ്, ചാണ്ടി ഉമ്മൻ എന്നീ ജനപ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.
നാടാർ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ,എഞ്ചിനീയറിംഗ്, പി.ജി തുടങ്ങി ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ ഉൾപ്പെടെ പ്രത്യേക പട്ടികയായി ഏഴ് ശതമാനം വിദ്യാഭ്യാസ സംവരണം അനുവദിക്കണം. നാടാർ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുവാൻ നിയോഗിക്കപ്പെട്ട ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുന്നത്.
ജസ്റ്റീസ്
പിന്നോക്ക ദളിത് വിഭാഗങ്ങൾക്കായി അൻപത് ശതമാനം ഉദ്യോഗ സംവരണം നിലവിൽ ഉണ്ട്. പുറമെ മുന്നോക്കത്തിലെ പിന്നോക്കകാർക്കെന്ന പേരിൽ പത്ത് ശതമാനം സംവരണവും നിലനിൽക്കുന്നു. ആകെ അറുപത് ശതമാനം സംവരണ കോട്ടകഴിഞ്ഞാൽ നാൽപ്പത് ശതമാനമാണ് ജനറൽ കോട്ടയായി ഉള്ളത്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിൽ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സംവരണം ഓരോ വിഭാഗങ്ങൾക്കും നൽകിയിട്ടുള്ളത് പരിശോധിച്ചാൽ പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സംവരണതോത് പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. പിന്നോക്ക വിഭാഗങ്ങൾക്ക് അവകാശപ്പെട്ട സംവരണത്തിൽ നിന്നും മുന്നോക്ക സംവരണം എന്ന പേരിൽ പത്ത് ശതമാനം നൽകിയിരിക്കുന്നു. ഇത് കടുത്ത വിവേചനമാണ്. എന്തുകൊണ്ട് നാടാർ സമുദായത്തിന് അർഹതയുണ്ടായിരിന്നിട്ടും വിദ്യാഭ്യാസ സംവരണം ലഭ്യമാ ക്കിയില്ല. സർക്കാർ ഇത് പരിശോധിക്കണം.
ഈ ഒഴിവാക്കലിലൂടെ നാടാർ വിദ്യാർത്ഥികൾക്ക് പഠിച്ച് സാമൂഹികമായി മുന്നേറാനുള്ള നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു. എം.ബി.ബി.എസിനും എഞ്ചിനീ യറിംഗിനും, പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾക്കും പഠിക്കുവാൻ മിടുക്കരും താല്പര്യമുള്ളവരുമായ നിരവധി വിദ്യാർത്ഥികൾ നാടാർ സമുദായത്തിൽ ഉണ്ട്. എന്നാൽ അവർക്ക് സർക്കാർ കോളേജുകളിൽ പഠിക്കുവാനുള്ള അവസരം ലഭ്യമല്ല. സംവരണത്തിലൂടെ മറ്റിതര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള നിരവധി അവസരം നിലനിൽക്കെ നാടാർ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പട്ടികയായി വിദ്യാഭ്യാസ സംവരണം ഇല്ലാത്തതുമൂലം പ്രവേശനം നേടുവാനുള്ള കോടികൾ കോഴ നൽകി സാഹചര്യം ഇല്ലാതായി. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കുവാൻ പറ്റുന്നവർക്ക് മാത്രമായി ഇത്തരം കോഴ്സുകൾ മാറി. ഇത് നാടാർ സമുദായത്തിന്റെ മാത്രം ദുരവസ്ഥയാണ്. മറ്റിതര സമുദായങ്ങളിലെ കുടുംബത്തിലെ കുട്ടികൾ ഡോക്ടറായും എഞ്ചിനീയറായും സർക്കാർ കോളേജുകളിൽ നിന്ന് സംവരണ ത്തിലൂടെ പഠിച്ചിറങ്ങുന്നു. നാടാർ വിദ്യാർത്ഥികൾക്ക് എന്തുകൊണ്ട് ഈ അവസരം ലഭിക്കുന്നില്ല. കേരളത്തിൽ നാൽപ്പത് ലക്ഷത്തിൽപരം വരുന്ന നാടാർ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിരുന്നിട്ടും വിദ്യാഭ്യാസ സംവരണം ലഭ്യമാകാത്ത സാഹചര്യം എങ്ങനെയുണ്ടായി എന്നുള്ളത് സർക്കാർ ഗൗരവായി സമുദായത്തിലെ വിദ്യാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണ്. നാടാർ സമുദായത്തെ സർക്കാർ വിഞ്ചിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിന്റെ തെളിവാണിത്.
കാണണം. നാടാർ
നാടാർ സമുദായത്തിലെ ഹിന്ദുമത വിശ്വാസികൾക്കും എല്ലാ നാടാർ ക്രിസ്ത്യാനികൾക്കും വിദ്യാഭ്യാസ സംവരണം ലഭിക്കത്തക്ക രീതിയിൽ നാടാർ ഹിന്ദു/ക്രിസ്ത്യൻ എന്ന ഒറ്റ യൂണിറ്റായി ഏഴ് ശതമാനം സംവരണം സർക്കാർ നടപ്പി ലാക്കണം. ഇതിലൂടെ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് മത, സഭാവ്യത്യാസം കൂടാതെ വിദ്യാഭ്യാസ സംവരണത്തിന്റെ പ്രയോജനം ലഭിക്കും. നാടാർ സമുദായ ത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റീസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് ഒരു പതിറ്റാണ്ടോളമായി. കോടതിയുടെ ചില ഇടപെടൽമൂലം റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് താൽക്കാലികമായി സേ ചെയ്യപ്പെട്ടുവെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും റിപ്പോർട്ട് പ്രസിദ്ധികരിക്കേണ്ടതിന്റെ ആവശ്യകത കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിൽ വലിയ വീഴ്ചയുണ്ടായി. സർക്കാർ അഭിഭാഷകൻ കോടതിയിൽ നിലപാട് വ്യക്തമാക്കാതെ വാദം നീട്ടികൊണ്ടുപോകുകയാണ്. കോടതി യിൽ കാണിക്കുന്ന ഈ ഇരട്ടത്താപ്പ് സർക്കാർ അവസാനിപ്പിച്ച് എത്രയും വേഗം നടപടി സ്വീകരിക്കണം. ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുവാനുള്ള ആവശ്യങ്ങൾ
എത്രയും
იი
വേഗം നടപ്പാക്കണമെന്ന് നാടാർ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ചേർന്ന് രൂപികരിച്ച നാടാർ
പ്രവർത്തിക്കുന്ന വിവിധ
നാടാർ സംഘടനകൾ
സംയുക്തസമിതി സർക്കാരിനോട് ആവശ്യപ്പെടുകയാണ്.
നാടാർസംയുക്തസമിതിക്കുവേണ്ടി