പ്രസിദ്ധീകരണത്തിന്
സ്ഥിരം കുറ്റവാളിക്കെതിരെ പോലീസ് കേസ്സ് എടുത്തു
മാരായമുട്ടം: നെയ്യാറ്റിൻകര തത്തിയൂരിലെ സെൽവരാജിനെ മർദ്ദിചെന്ന പരാതിയിൽ മാരായമുട്ടം പോലീസ് കേസ് എടുത്തു തത്തിയൂർ പാട്ടവിള സ്വദേശി ഉദയൻ എന്ന ആളിനെതിരെയാണ് കേസെടുത്തത്.
24.07.2024 തത്തിയൂർ താമസിക്കുന്ന കൂലി തൊഴിലാളിയായ സെൽവരാജ് എന്ന വ്യക്തിയെ അടിച്ചു വീഴ്ത്തിയതാണ് അവസാന സംഭവം. ഈ സംഭവത്തിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഇയാൾ വിമുക്ത ഭടനാണ്. ഇയാൾക്കെതീരെ മാരായമുട്ടം പോലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തത്തിയൂർ സ്വദേശിയായ ചെറുപ്പക്കാരനെ മർദിച്ച പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നു.