തിരുവനന്തപുരം : പ്രേം നസീർ സുഹൃത് സമിതി എല്ലാവർഷവും വിഷു പ്പുലരിയിൽ സാഹിത്യ പ്രതിഭകളോടൊപ്പം നടത്തിവരാറുള്ള വിഷു പ്രോഗ്രാം മുൻ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രമുഖ സാഹിത്യപ്രതിഭയു മായ ഡോ: തമ്പാന്റെ വസതിയായ മേടയിൽ ഹൗസിൽ ചേർന്നു.
യു. ഡി.എഫ് കൺവീനറും മുൻമന്ത്രിയുമായ എം എം ഹസ്സൻ വിഷു സമ്മാനം നൽകി വിഷുദിന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, മുൻ ഡിജിപി സോമരാജൻ,ഡോ: വാഴമുട്ടം ചന്ദ്രബാബു, സൈനുൽ ആബ്ദീൻ, സോമനാഥൻ, ഡോ:ഗീത ഷാനവാസ്, അനിത മെഡിക്കൽ കോളേജ്,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗായക സംഘത്തിന്റെ ഗാനാമൃദവും അസ്നാ റഷീദിന്റെ നൃത്തവും അരങ്ങേറി.