14/8/23
തിരുവനന്തപുരം :കോട്ടുകാൽ വി ആൻഡ് എച്ച്എസ് സ്കൂളിലെ 1988 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികൾ അവരുടെ അമ്പതാം ജന്മദിനം സമുചിതമായി ആഘോഷിച്ചു.ഒപ്പം ഗുരുവന്ദനവും നടത്തി. 88 ലെ VIP’S എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്.യൂണിവേഴ്സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസർ സജീവ് സിംഗിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രശസ്ത മെന്റലിസ്റ്റ് വിനോദ് ശാന്തിപുരം ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മൻമോഹൻ മുഖ്യപ്രഭാഷണം നടത്തി.ഡോക്ടർ സജു,അംബികാ ദാസൻ, ചെല്ലൻ, ദാമോദരൻ, വത്സല, സുന്ദരേശൻ, രാധ, ഷീജ എ.വി.എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ ആദ്യത്തെ ഒത്തുകൂടൽ ആയിരുന്നു ഇത്. വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ സമ്മേളനം തീരുമാനിച്ചു.