ലോട്ടറി മാതൃകയില്‍ ഓണസമ്മാനക്കുറിയായി കുപ്പിക്കുറി 36കാരനെ പൊക്കി എക്സൈസ്1 min read

കോഴിക്കോട്‌: ഓണസമ്മാനമായി തിരുവോണം ബമ്പർ  നറുക്കെടുപ്പില്‍ മദ്യം നല്‍കുമെന്ന്‌ കൂപ്പണ്‍ അച്ചടിച്ച്‌ വിതരണം ചെയ്‌ത യുവാവ്‌ അറസ്റ്റിലായി.ബേപ്പൂര്‍ ഇട്ടിച്ചിറപറമ്പ്  കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തി(36)നെയാണ്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ശരത്‌ ബാബുവും സംഘവും പിടികൂടിയത്‌.

ആയിരം കൂപ്പണുകളാണ്‌ ഇയാള്‍ അച്ചടിച്ചത്‌. ഇതില്‍ വില്‍പ്പന നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും വില്‍ക്കാത്ത 700 കൂപ്പണുകളും ഇയാളില്‍നിന്ന്‌ പിടിച്ചെടുത്തിട്ടുണ്ട്.

ഒന്നും രണ്ടും സമ്മാനങ്ങളായി നല്‍കുന്ന മദ്യ ബ്രാൻ്റുകളുടെ പേരെഴുതിയായിരുന്നു കൂപ്പണ്‍ വിതരണം ചെയ്തത്. മദ്യം സമ്മാനമായി നല്‍കുന്ന കൂപ്പണുകള്‍ അടിച്ചിറക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ എക്‌സൈസ്‌ വ്യക്തമാക്കിയിരിക്കുകയാണ്. ഓണമടുത്തതോടെ വ്യാജമദ്യ നിര്‍മ്മാണം വ്യാപകമായെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെ നടന്ന റെയ്ഡുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *