17/4/23
കൊല്ലം ജില്ലയിലെ ചവറയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ആഗമനാന്ദ സ്വാമികൾ ജനിച്ചത്. പന്മന ചോലയിൽ പുതുമന മoത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരിമoത്തിൽ ലക്ഷ്മിദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ 1928-ൽ സന്യാസം സ്വീകരിക്കുന്നതിനു മുമ്പ് പൂർവ്വാശ്രാമനാമം കൃഷ്ണൻ നമ്പ്യാതിരി എന്നായിരുന്നു.കുട്ടിക്കാലം മുതൽ ആദ്ധ്യാത്മിക ജീവിതത്തിൽ വലിയ താല്പര്യമായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ ഒരു സനാതന ധർമ്മവിദ്യാർത്ഥി സംഘം ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ രുപം കൊണ്ട്. ബാംഗ്ലൂർ ശ്രീരാമകൃഷ്ണ മഠാധിപതിയും ശ്രീരാമകൃഷ്ണശിഷ്യനും മായിരുന്ന നിർമ്മലാനന്ദ സ്വാമിയെ 1913-ൽ കണ്ടുമുട്ടിയത് ആഗമാനന്ദ സ്വാമിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ഭവിച്ചു.ശ്രീരാമകൃഷ്ണ മിഷൻ്റെ ഒന്നാമത്തെ പ്രസിഡൻ്റായിരുന്ന ബ്രഹ്മാനന്ദ സ്വാമി തിരുവനന്തപുരത്ത് വന്നപ്പോൾ ആഗമനാന്ദ സ്വാമി അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ കൈക്കൊണ്ട് സംസ്കൃതം ഐച്ഛികമായെടുത്ത് 1921-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് എം.എം ബിരുദം നേടി.1925-ൽ ശ്രീരാമകൃഷ്ണാശ്രമത്തിലെ ഒരംഗമായി ചേർന്നു.1928-ൽ ബാംഗ്ളൂരിൽ വച്ച് ആഗമനാന്ദൻ എന്ന സന്യാസ നാമം സ്വീകരിച്ചു.1936-ൽ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മശതാബ്ദി വർഷത്തിൽ ആഗമാനന്ദ സ്വാമി കാലടിയിൽ രാമകൃഷ്ണ – അദ്വൈതാശ്രമം സ്ഥാപിച്ചു. അധ:സ്ഥിതോദ്ധാരണത്തിനും ജാതി നിർമ്മാർജ്ജനത്തിനും വേണ്ടി ആഗമാനന്ദ സ്വാമികൾ പ്രവർത്തിച്ചിട്ടുണ്ട്.ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് ഭാരത്തിൻ്റെ സാംസ്കാരിക ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിൽ ആഗമാനന്ദ സ്വാമികൾ നിർവ്വഹിച്ച സേവനം ശ്രേദ്ധയമാണ്. കാലടിയിലെ ശ്രീ ശങ്കരാ കോളേജിൻ്റെ സ്ഥാപകനും ആഗമനാന്ദ സ്വാമിയാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഹരിജൻ ഹോസ്റ്റൽ, ഗ്രന്ഥശാല എന്നിവയും സ്ഥാപിച്ചു.അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകളും ആരംഭിച്ചു. വിവേകാനന്ദ സന്ദേശം, ശ്രീ ശങ്കരഭഗവദ് ഗീതാ വ്യാഖ്യാനം, വിഷ്ണുപുരാണം എന്നിവ സ്വാമികളുടെ കൃതികൾ ആണ്.17. 4. 1961-ൽ ആഗമനാന്ദ സ്വാമിസമാധി അടഞ്ഞു.