തിരുവനന്തപുരം :കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്റെ(ആസ്താ )ഫ്‌ളാഗ് ഓഫ് ഇന്ന് നടന്നു. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനില്‍ നിന്ന് രാവിലെ പത്ത് മണിക്കാണ് ആദ്യ ട്രെയിന്റെ സര്‍വീസ് ആരംഭിച്ചത്.
സംസ്ഥാനത്ത് നിന്ന് ആകെ 24 സര്‍വീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ആദ്യ സര്‍വീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് തീയതി നീട്ടുകയായിരുന്നു.
ബിജെപിയുടെ നേതൃത്വത്തിലാണ് അയോധ്യ യാത്ര സംഘടിപ്പിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണമെങ്കിലും ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയായിരിക്കും ഒരുക്കുക. 3300 രൂപയാണ് കൊച്ചുവേളിയില്‍നിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്.
നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ജനുവരി 30ന് ആരംഭിക്കാനിരുന്നത്. എന്നാലിത് ഫെബ്രുവരി ഒൻപതിലേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് പദ്ധതി. യുപിയിലെത്തിയാല്‍ അവിടുത്തെ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ സൗകര്യങ്ങളൊരുക്കും.