ആദച്ചായി- മികച്ച ഇന്ത്യൻ ഇൻഡിപെൻഡൻ്റ് ഫിലിം അവാർഡ് നേടി.1 min read

 

കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ പ്രതിനിധിയായ ആദച്ചായിയുടെ കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രം ,ഇന്ത്യൻ ഇൻഡി പെൻഡൻ്റ് ഫിലിം ഫെസ്റ്റീവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള ഹോണറബിൾ മെൻഷൻ അവാർഡ്‌ നേടി.ഡോ.ബിനോയ് ജി.റസൽ സംവിധാനം ചെയ്ത ഈ ചിത്രം ജെ ആൻഡ് ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററിലെത്തും.

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2024 ലെ സത്യജിത്റേ ഫിലിം അവാർഡ് ,തേക്കടിയിൽ നടന്ന 2024 ഗ്രീൻ പനോരമ എൻവേയിൻമെൻ്റ് ഫിലിം ഫെസ്റ്റീവലിൽ ഒഫീഷ്യൽ എൻട്രിയായും ആദച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പരിസ്ഥിതി സംരക്ഷണവും ,കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി ചിത്രീകരിച്ച ആദച്ചായി, കുട്ടനാടിൻ്റെയും, പശ്ചിമഘട്ടത്തിൻ്റേയും പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ്. രാഷ്ട്രീയ ക്വാറി മാഫിയ ബന്ധങ്ങൾ മൂലമുള്ള പരിസ്ഥിതി ചൂഷണം ചൂണ്ടിക്കാണിക്കുന്ന ചിത്രം, കാർഷിക സംരക്ഷണത്തിൻ്റെ പ്രാധാന്യവും ചൂണ്ടിക്കാണിക്കുന്നു. കുട്ടനാട്ടിലെ സമ്പൂർണ്ണ കർഷകനായ ആദച്ചായിയുടേയും, മകൻ കൃഷി ഓഫീസറായ അഖിലിൻ്റേയും ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം, മണ്ണിൻ്റേയും, ചേറിൻ്റേയും, വയലിൻ്റേയും, മനസ്സും, ഉൾത്തുടിപ്പും പ്രകടമാക്കുന്നു.

പ്രമുഖ നടൻ ചെമ്പിൽ അശോകനാണ് ആദച്ചായിയെ അവതരിപ്പിക്കുന്നത്.

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി! എന്ന ശക്തമായ സന്ദേശവുമായി എത്തുകയാണ് “ആദച്ചായി “എന്ന ചിത്രം.

ജെ.ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്ന “ആദച്ചായി” കഥ ,സംവിധാനം – ഡോ.ബിനോയ് ജി. റസൽ , തിരക്കഥ – സുനിൽ കെ.ആനന്ദ്, ക്യാമറ – സുനിൽ കെ.എസ്, എഡിറ്റിംഗ് – സുബിൻ കൃഷ്ണ, ഗാനരചന -മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സുനിൽ കെ.ആനന്ദ്,വർക്കല ജി.ആർ.എഡ്വിൻ, ഡോ.ഫിലിപ്പോസ് ജോഷ്വാ, സംഗീതം – ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, ആലാപനം – ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, സണ്ണി, ആൻസി ഐസക് ബാബു, ആർട്ട്, പ്രൊഡക്ഷൻ കൺട്രോളർ- ലക്ഷ്മണൻമാലം, ബി.ജി.എം- സജു രാമൻചിറ, സൗണ്ട് മിക്സിംങ് -വിനോദ് പി.ശിവറാം, സബ്ബ് ടൈറ്റിൽസ് – ഡോ.അനൂപ് പ്രതാപൻ,മേക്കപ്പ് – മധു പറവൂർ, കോസ്റ്റ്യൂം – ബിനു പുളിയറക്കോണം, ഡി.ഐ-ശിവലാൽ രാമകൃഷ്ണ ,പി.ആർ.ഒ- അയ്മനം സാജൻ, ഡിസൈൻ – ബോസ് മാലം.

ചെമ്പിൽ അശോകൻ, പ്രമോദ് വെളിയനാട്, ജോർഡി പൂഞ്ഞാർ, ജോളി ഈശോ, മേരിക്കുട്ടി,ഡോ.ജോജി ജോഷ്വാ ഫീലിപ്പോസ്, ഡയാന ബിൻസൺ, അന്ത്രയോസ്, വിനോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട് ,മാക്സ് മില്ലൻ, ഫാദർ.ഡോ.കുര്യൻ ചാലങ്ങാടി, അനിൽ ആറ്റിങ്ങൽ, സുരഭി സുഭാഷ്,സജോ ജോസഫ്, സിബി രാംദാസ് ,റുമ ജിഷ്ണു,ജയൻ ചന്ദ്രകാന്തം, ഷാലിൻ ജയിംസ് ആൻ്റോ, സുജിത്ത്, ദീപു കലവൂർ ,ശേഷിക മാധവ്, പ്രവീൺ നീലാംബരൻ, ജിൻസി ചിന്നപ്പൻ,സുഘോഷ് വേണുഗോപാൽ, കലാനിലയം സനൽകുമാർ,ബിനു (വൃക്ഷഡോക്ടർ) എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *