ആശയങ്ങളിൽ മാത്രമല്ല, പ്ലസ്ടുവിലും ആദർശിന് ഫുൾ എ പ്ലസ്1 min read

25/5/23

തിരുവനന്തപുരം :അതിശയിപ്പിക്കുന്ന ആശയങ്ങളിലൂടെ പ്രസിദ്ധി നേടി  ഭാവി വാഗ്ദാനമായ ആദർശ് പഠനത്തിലും മികവ് തെളിയിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിനും A+നേടിയാണ് വിജയിച്ചത്.

അഞ്ചാംക്ലാസ് മുതൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാമാസവും പോസ്റ്റ് ഓഫീസ് വഴി കൃത്യമായി നിശ്ചിതതുക അടയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥിയും, സംസ്ഥാന സർക്കാരിന് മുന്നിൽ സാമൂഹ്യ പ്രാധാന്യമുള്ള ഒരു പദ്ധതി(Money Box Project )സമർപ്പിച്ച വിജയിപ്പിച്ച വിദ്യാർത്ഥി എന്ന നിലയിൽ “INDIA BOOK OF RECORD “,“BEST OF INDIA RECORD “,” RAJEEV GANDHI NATIONAL EXCELLENCE AWARD from Delhi,DR. A.P. J. Abdul Kalam ബാല പ്രതിഭാ പുരസ്കാരം,ജസ്റ്റിസ് ശ്രീദേവി ബാല പ്രതിഭാ പുരസ്കാരം, തപസ്യ കലാസാഹിത്യവേദിയുടെ ബാലരത്ന പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്കും അർഹനായി . തുടർന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനകാര്യ മന്ത്രി, എംപി, എക്സ് എം പി, എംഎൽഎ തുടങ്ങിയവരുടെ ആശംസകളും ആദരവുകൾക്കും അർഹനായി. ലഹരി വിരുദ്ധ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന മദ്യവർജ്ജന സമിതിയുടെ എം. പി മന്മഥൻ പുരസ്കാരവും ലഭിച്ചു.

കോവിഡ് സമയത്ത് പുറം രാജ്യങ്ങളിൽ പല കാരണങ്ങളാൽ അകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാൻ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാം എന്ന ആശയം ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കൈമാറി.
10 ദിവസത്തോളം ഡൽഹി പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങൾ നിരീക്ഷിച്ച് ഡൽഹിയിലെ പരിസ്ഥിതി മലിനീകരണം ക്രമാതീതമായി വിദ്യാർഥികളിലൂടെ കുറയ്ക്കാൻ ആവുന്ന പദ്ധതി ഡൽഹി ഗവൺമെന്റിന് സമർപ്പിച്ചു.കേരളത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച money box പദ്ധതി ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ഡൽഹി ഗവൺമെന്റിന് കൈമാറി.
സാമൂഹ്യ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങളിൽ ഞാൻ ഇടപെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ആദർശ്.
ഇപ്പോൾ പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആദർശ് നാടിനു തന്നെ ഒരു അഭിമാനമാണ്

Leave a Reply

Your email address will not be published. Required fields are marked *