7/4/23
തിരുവനന്തപുരം :ട്രെയിൻ തീ വയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ് കുറ്റം സമ്മതിച്ചതായി എ ഡി ജി പി എം. ആർ. അജിത് കുമാർ വ്യക്തമാക്കി. കൂടാതെ ട്രാക്കില്‍ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി പതിനൊന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി.
മൂന്ന് പേരുടെ ജീവന്‍ നഷ്ടമാവുകയും ഒൻപത്പേര്‍ക്ക് ഗുരുതരമായി പൊളളലേല്‍പ്പിക്കുകയും ചെയ്ത ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ ശേഷമുളള നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘം മാധ്യമങ്ങളെ അറിയിച്ചത്. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അടക്കം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.