തിരുവനന്തപുരം :ആദിത്യൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ,ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കള്ളിക്കാട് കോളേജിൽ നടക്കുന്ന സെൻട്രൽ ഗവൺമെന്റിന്റെ സങ്കൽപ്പ് പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തി.
കേരള സർക്കാരിന്റെ KASE യുമായി സഹകരിച്ചുകൊണ്ട് പൂർണ്ണമായും തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിയന്ത്രണത്തിൽ നടക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടി കാട്ടാക്കട ചാരുപാറ പ്രവർത്തിക്കുന്ന വയോജന മന്ദിരത്തിലേക്ക് ആദിത്യൻ ഫൗണ്ടേഷൻ ചെയർമാൻ . കള്ളിക്കാട് ശ്യാംലൈജു വിന്റെ നേതൃത്വത്തിൽ നടന്നു.,വൈസ് ചെയർമാൻ, മഞ്ജുഷ, ചാരുപാറ വയോജന മന്ദിരം അധികാരിയായ റവ. രജീഷ് മാത്യു, കോളേജ് പ്രിൻസിപ്പൽ തുഷാര, മാനേജർ ഷൈനി, വൈസ് പ്രിൻസിപ്പൽ തുടങ്ങി എൽഡേർലി കെയർ കമ്പനിയിൻ കോഴ്സ് പഠിക്കുന്ന 30 ഓളം വിദ്യാർത്ഥികളും പങ്കെടുത്തു.
ആദിത്യൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കൊപ്പം അവരുടെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കുകയും അവർക്കൊപ്പം ഭക്ഷണവും, പരിചരണം നൽകിക്കൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ചു.