കാട്ടാക്കട : മണ്ഡലപര്യടനത്തിനായി കാട്ടാക്കടയിലെത്തിയ അടൂർ പ്രകാശിനെ ഹൃദയത്തിലാണ് ജനങ്ങൾ സ്വീകരിച്ചത്. ആഘോഷാരവങ്ങളോടെയാണ് വിളപ്പിലിൽ ഒന്നാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്. മുൻ സ്പീക്കർ എൻ ശക്തനായിരുന്നു ഉദ്ഘാടകൻ. തുറന്ന ജീപ്പിലെത്തിയ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെ ഇരു കൈകളും നീട്ടിയാണ് കാട്ടാക്കട സ്വീകരിച്ചത്. പുളിയറക്കോണത്തുനിന്ന് ആരംഭിച്ച പര്യടനം ഉച്ചയായപ്പോൾ ഇരുപതോളം പര്യടന കേന്ദ്രങ്ങൾ താണ്ടി കുണ്ടമൺ ഭാഗത്തെത്തി. ഒരു വലിയ ജനാവലി തന്നെയായിരുന്നു വഴിയരികിൽ കാത്തുനിന്നിരുന്നത്. പര്യടന കേന്ദ്രങ്ങളിലെല്ലാം ജനങ്ങൾ ഷാളണിയിച്ച് സ്വീകരിച്ചു. കരിക്കും കൊന്ന പൂക്കളുമായി സ്നേഹം പങ്കുവെച്ചു. മണ്ഡലം നേരിടുന്ന പ്രശ്നങ്ങൾ അടൂർ പ്രകാശുമായി ചർച്ച ചെയ്തപ്പോൾ പരിഹാരം കാണാമെന്ന് മറുപടി നൽകി. ആ ഉറപ്പ് വെറുതെയാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് അടൂർ പ്രകാശ് പറഞ്ഞു. അറുപതോളം പര്യടന കേന്ദ്രങ്ങൾ
താണ്ടി മലയിൻകീഴിൽ ആണ് ഒന്നാംഘട്ട പര്യടനം സമാപിക്കുന്നത്.
2024-04-06