“ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി” എന്ന ദിവ്യസന്ദേശം സ്വജീവിതംകൊണ്ട് അന്വർത്ഥമാക്കിയ പ്രമുഖ സ്വാതന്ത്യസമര സേനാനിയായിരുന്നു ജി.പി. നീലകണ്ഠപിള്ള .മാവേലിക്കര ഭരണിക്കാവ്, ഇളയരത്തു വീട്ടിൽ പത്മനാഭപിള്ളയുടെ മകനായി 1892 ജനിച്ചു.നിയമം ബിരുദം നേടിയിരുന്ന അദ്ദേഹം കൊല്ലം കോടതികളിൽ അഭിഭാഷകവൃത്തിയിലേർപ്പെട്ടു.സഹപ്രവർത്തകരായ അഭിഭാഷകർക്കും നിയമ വ്യഖ്യാനത്തിലും വിശകലനത്തിലും വിദഗ്ദ്ധോപദേശം നൽകിസംശയ നിവാരണമുണ്ടാക്കുന്നതിന് അദ്ദേഹത്തിൻ്റെ മഹനീയ സേവനമായിരുന്നു. അഭിഭാഷക ലോകത്ത് ഉന്നത നിലവാരം പുലർത്തിയിരുന്ന അദ്ദേഹം 1938-ൽ സ്റ്റേറ്റു കോൺഗ്രസ് രൂപീകരിച്ചതോടു കൂടി അഭിഭാഷകവൃത്തി അവസാനിപ്പിച്ചു രാഷ്ട്രീയ രംഗത്ത് നിഷ്കാമ കർമ്മനിരതനായി സ്റ്റേറ്റുകോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു’.കൊല്ലംമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനമണ്ഡലം. ഉത്തരവാദ ഭരണ പ്രക്ഷോഭണത്തിൽ സജീവമായി പങ്കെടുത്തതും താമസം ഉറപ്പിച്ചതും കൊല്ലത്താണ്.ജി.പി നീലകണ്Oപിള്ള മദ്ധ്യതിരുവിതാംകൂറിലെ വലിയ ഭൂഉടമയുംധനാഡ്യനുമായിരുന്നു.എന്നാൽ ആ സ്വത്തു വർദ്ധിപ്പിക്കാനുതകത്തക ഒരു ജീവിത ശൈലിയല്ല അദ്ദേഹം പിൽക്കാലത്തു സ്വീകരിച്ചത്.നാടിൻ്റെ സ്വാതന്ത്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ധനംനിർലോഭം ചെലവഴിച്ചു.114-ലെ പ്രഥമ നിയമ ലംഘന പ്രസംഗം കൊല്ലം കൻ്റോൺമെൻ്റ് മൈതാനത്തു നടത്തി അറസ്റ്റു വരിച്ചു.ജയിൽ ശിക്ഷ അനുഭവിച്ചു.സംയുക്ത രാഷ്ട്രീയ പ്രക്ഷോഭണത്തെ പരസ്യമായി അനുകൂലിച്ച് നേതാക്കന്മാരിൽ ഒരാൾഅദ്ദേഹമായിരുന്നു.കരുനാഗപ്പള്ളി – കാർത്തികപ്പള്ളി താലൂക്ക് നിന്ന് 1937- മുതൽ 44 വരെ തിരുവിതാംകൂർ, ശ്രീമൂലം അസംബ്ലിയിൽ അംഗമായി തെരഞ്ഞെടുത്തു.1947-ൽതിരുവിതാംകൂറിൽ ഉത്തരവാദ ഭരണം ലഭിച്ചതിൻ്റെ ഭാഗമായിഭാരതത്തിൽ പ്രായപൂർത്തിവോട്ടവകാശം വഴി ആദ്യമായി തെരഞ്ഞെടുപ്പു നടത്തത് തിരുവിതാംകൂറിലാണ് .1948-ൽ കരുനാഗപ്പള്ളി ( ഒന്ന് ) ജനറൽ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുത്തു.1949- മുതൽ 52 വരെ തിരു-കൊച്ചി നിയമസഭയിൽ അംഗമായി. അഞ്ചു കൊല്ലത്തിലധികം നിശ്ചയദാർഢ്യത്തോടുകൂടി ജയിൽവാസം അനുഭവിച്ച അദ്ദേഹം ഒരു യഥാർത്ഥത്യാഗസന്നനായിരുന്നു.1954-ൽ രാഷ്ട്രീയരംഗത്ത് നിന്നും വിരമിച്ച് ഒരു മാതൃകാ കർഷകനായി പ്രവർത്തിച്ചു.1970 ആഗസ്റ്റ് 30-ാം തീയതിഅന്തരിച്ചു. ഓച്ചിറ ചെങ്ങാലപ്പള്ളി, ലക്ഷ്മിക്കുട്ടിഅമ്മ ഭാര്യ. 5 മക്കൾ നിരന്തരവും ത്യാഗപൂർണ്ണവുമായ സമരത്തിലൂടെയാണ് നാം സ്വാതന്ത്ര്യംനേടിയത്. എന്നാൽ ആ സമരത്തിൽ പങ്കെടുത്ത പലരും കാലഗതിയുടെ ഭ്രമണത്തിൽപ്പെട്ട് അപ്രത്യക്ഷരും വിസ്മൃതരുമായിത്തീർന്നീട്ടുണ്ട്. മറക്കുവാൻ പാടുള്ളതല്ല..
2024-08-30