അഡ്വ.പലകശ്ശേരിൽ പി.രാഘവൻ (1901-1960 ) ഇന്ന് 65-ാം സ്മൃതിദിനം ..സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

കൊല്ലം ജില്ലയിലെ പ്രാക്കുളത്തെ പുരാതന കുടുംബമായ പലകശ്ശേരിൽ ‘പത്മനാഭൻ മുതലാളിയുടെയും നാരായണിയുടെയും മകനായി1901-ൽ ജനിച്ചു.കൊല്ലം നിരവധി ത്യാഗധനമാരുടെ നാട്ടാണ്.രാഷ്ട്രീയ പ്രബുദ്ധതയും ദേശസ്നേഹവുമുള്ള കൊല്ലം കോടതിയിലെ പ്രമുഖ അഭിഭാഷകനു, സ്വാതന്ത്ര്യ സമരസേനാനിയും സ്റ്റേറ്റ് കോൺഗ്രസ്സിൻ്റെ കൊല്ലജില്ലയിലെ പ്രമുഖനുമായിരുന്ന അഡ്വ. പലകശ്ശേരിൽ പി രാഘവൻ മദ്രാസ് സർവകലാശാലയിൽ നിന്നു ബി.എ ,ബി.എൽ.പാസ്സായതിനു ശേഷം അഭിഭാഷകവൃത്തിയിലേർപ്പെട്ടു. ബഞ്ചു മജിസ്ട്രേട്ടു കോടതിയിൽ ആണററിഫസ്റ്റ് ക്ലാസ് മജസ്ട്രട്ടായും, വില്ലേജ്പഞ്ചായത്തു പ്രസിഡൻ്റായും സേവനം അനുഷ്ഠിച്ചു.തിരുവിതാംകൂർ സർക്കാർ നിയമിച്ച ആതുര സംരക്ഷകോപദേശക കേന്ദ്ര സമിതിയിൽ അംഗമായിരുന്നു. തിരുവിതാംകൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, തിരുവിതാംകൂർ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ കമ്മീഷണർ, കൊല്ലം തോമസ് സ്റ്റീഫ്ൻ കമ്പനി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.തിരുവിതാംകൂറിലെ ആദ്യ നഗരസഭകളിൽ ഒന്നായ കൊല്ലം നഗരസഭയുടെ ഏഴാമത്തെ പ്രസിഡൻ്റായി 1948 മുതൽ 1952 വരെ പ്രശസ്ത സേവനം നടത്തി.അദ്ദേഹത്തിൻ്റെ കാലത്താണ് കൊല്ലത്ത് ഒരു കടൽ പാലം നിർമ്മിച്ചു കടലിൽ നിന്നുള്ള കയറ്റിറക്കം സുഗമമാക്കുന്നതിനുളള നടപടികൾ കൈക്കൊണ്ടത്.കൊല്ലം നഗരത്തിലെ യാചകപ്പെരുപ്പം തടയുന്നതിനും അഗതികളെയുംയാചകരെ പുനരധിവസിപ്പിക്കുന്നതിനായി കൊല്ലംഅഗതിമന്ദിരം സ്ഥാപിച്ചതും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് .സ്വഭാവശുദ്ധി കൊണ്ടും കാര്യപ്രാപ്തി കൊണ്ടും അഡ്വ പലകശ്ശേരി പി.രാഘവൻ ശ്രദ്ധേയനായിരുന്നു. തിരുവിതാംകൂർ നിയമസഭയിൽ കൊല്ലംനിയോജക മണ്ഡലത്തിൽനിന്ന് അംഗങ്ങളായ ആർ.ശങ്കർ, റാഫേൽ ജെ.റോട്രിഗസ് ,അഡ്വ.കെ.എ.മുഹമ്മദ് എന്നിവർ കൊല്ലം നഗരവികസനത്തിന് മികച്ച പിന്തുണ ഈ കാലഘട്ടത്തിൽ നൽകി. കൊല്ലം ശ്രീ നാരായണ കോളേജ് മാനേജിംഗ് കമ്മിറ്റി അംഗവും, 1937-ൽകൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റായും ഭാരത് സേവക് സമാജത്തിൻ്റെ നേതാവ്, 1956 മുതൽ1958 വരെകൊല്ലം ജില്ലാകോൺഗ്രസിൻ്റെ പ്രസിഡൻ്റ് തുടങ്ങിയ വിവിധ നിലകളിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. പ്രമുഖ ചരിത്രകാരൻ കോഴിശ്ശേരിൽ വി.ലക്ഷ്മണൻ സാറിൻ്റെ “കൊല്ലത്തിൻ്റെ ആധുനിക ചരിത്രം ” ചരിത്രകാരൻ റ്റി.ഡി സദാശിവൻ സാറിൻ്റെ “തിരുവിതാംകൂർ ചരിത്രത്തിൽ തൃക്കരുവാപഞ്ചായത്തിൻ്റെ സാംസ്കാരിക പൈതൃകം (ചരിത്രം) “എന്നീ പുസ്തകങ്ങളിൽ അഡ്വ.പലകശ്ശേരിൽ പി.രാഘവൻ വക്കിലിൻ്റെ സ്വഭാവശുദ്ധി, കാര്യപ്രാപ്തി, സത്യസന്ധതഎന്നിവ വിവരിക്കുന്നു. 1953-ൽ പ്രസിദ്ധികരിച്ച എസ്.എൻ.ഡി.പി.യോഗത്തിൻ്റെ കനക ജൂബിലി ഗ്രന്ഥം, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യൻ സാഹിത്യ ശിരോമണി പ്രൊഫ.എം.കെ.ഗോവിന്ദൻ്റെ മകൾ കേരള സാഹിത്യഅക്കാദമിഅവാർഡ് ജേതാവ് ജി. കമലമ്മയുടെ “ഈഴവസമുദായത്തിലെ മഹാരഥന്മാർ” ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച കെ.എം.ചുമ്മാർ എഴുതിയ “തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് “എന്നീ പുസ്തകങ്ങളിൽ,അദ്ദേഹത്തെ സ്മരിക്കുന്നുണ്ട്.1960 മേയ് 14-ാം തീയതി അഡ്വ പലകശ്ശേരി പി.രാഘവൻ വക്കീൽഅന്തരിച്ചു.കൊല്ലത്തിൻ്റെ വ്യാവസായിക ചരിത്രത്തിൽ മായാത്തവ്യക്തിമുദ്ര പതിപ്പിച്ചപ്രമുഖ വ്യവസായിയും ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യൻ എസ്.എം അച്യുതപ്പണിക്കരുടെമകൾജാനമ്മ (Late), ആയിരുന്നു അഡ്വ.പലകശ്ശേരിൽ പി.രാഘവൻ വക്കിലിൻ്റെഭാര്യ…മക്കൾപ്രസന്നകുമാർജി (Late), കോമളകുമാർജി (Late) അഡ്വ പി.ആർ.മോഹൻകുമാർ, കമലാമുരളി (Late), അംബികതമ്പാൻ (Late) വിജയകുമാരി ആര്യൻ (Late) ഡോളി ഭാസ്ക്കരൻ (ഇംഗ്ലണ്ട് ), ……….. അഡ്വ പലകശ്ശേരി പി രാഘവൻ വക്കിലിൻ്റെ ഇളയ സഹോദരനാണ് ഡോ പലകശ്ശേരി രാമചന്ദ്രൻ Late (റിട്ട. പ്രിൻസിപ്പാൾ .കൊല്ലം എസ്.എൻ കോളേജ്) രാഘവൻ വക്കിലിൻ്റെ ഇളയ സഹോദരി പുത്രനാണ് മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ പി.കെ.രാജൻ (Late)
സ്വാതന്ത്യ സമര സേനാനി, സ്റ്റേറ്റ് കോൺഗ്രസ് നേതാവ്, സമർദ്ധനായ സംഘാടകൻ, ഖ്യാതിയുളള അഭിഭാഷകൻ എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച ആ അനശ്വര പ്രതിഭയ്ക്ക് ആദരവുണ്ടാകണം, ജന്മനാട്ടിൽ കാലത്തിന് മാച്ചുകളയാനാകാത്ത സ്നേഹത്തിൻ്റെ ആദരവ്.

Leave a Reply

Your email address will not be published. Required fields are marked *