5/5/23
തിരുവനന്തപുരം :പ്രസാഡിയോ കമ്പനിയുടെ 95%ഓഹരികളും പത്തനംതിട്ട സ്വദേശിയുടെ കൈകളിലാണെന്ന് രേഖകൾ.
95ശതമാനം ഓഹരികളും സുരേന്ദ്രകുമാറിന്റെ കൈവശമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഡയറക്ടര്‍ രാംജിത്തിന്റെ കൈവശമുള്ളത് 5ശതമാനം ഓഹരികള്‍ മാത്രമാണ്. പത്തു രൂപയുടെ 9 ലക്ഷം ഷെയറുകളാണ് ആകെ ഉള്ളത്. ഇതില്‍ രാംജിത്തിന്റെ പേരിലുള്ളത് നാലായിരം ഷെയര്‍ മാത്രമാണ്. കമ്പനി യിലെ മറ്റു രണ്ടു ഡയറക്ടര്‍മാരുടെ പേരില്‍ ഷെയറുകള്‍ ഇല്ല.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രകുമാർ സിപിഎമ്മിന് സംഭാവന നല്‍കിയത് 20 ലക്ഷം രൂപയാണെന്ന് പുറത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം നല്‍കിയ കണക്കിലാണ് ഈ വിവരം ഉള്ളത്. കമ്പനി 9 കോടിയിലധികം രൂപയുടെ വരുമാനം നേടിയ വര്‍ഷം ആയിരുന്നു ഈ സംഭാവന. സേഫ് കേരള പദ്ധതിയുടെ തുടക്കം മുതല്‍ പ്രസാഡിയോ പങ്കാളികള്‍ ആയതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയ്ക്ക് കരുത്തായത് സര്‍ക്കാര്‍ പദ്ധതികളാണ്.
അതേസമയം പ്രസാഡിയോ കമ്പനിയിലേക്ക് ഇന്ന് മാർച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചു.