തിരുവനന്തപുരം :സാമൂഹ്യ പ്രവർത്തകനായ K. N. പ്രദീപ് കളരിക്കലിനെ എ ഐ എ ഡി എം കെ പ്രവർത്തക അവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി നിയമിച്ചു.തമിഴ്നാട് മുൻ മുഖ്യമന്ത്രിയും, സമിതി കോഡിനേറ്ററുമായ ഒ. പനീർശെൽവമാണ് നിയമനം നൽകിയത്.
പെരുമ്പാവൂർ സ്വദേശിയും, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിറ സാനിധ്യവുമാണ് കെ. എൻ. പ്രദീപ് കളരിക്കൽ. സംഘടനയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമനം നൽകിയത്.
അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും,പുരട്ച്ചിത്തലൈവി അമ്മ ജയലളിതയുടെ ഏറ്റവും വിശ്വസ്ഥനും, നിലവിൽ തമിഴ്നാട്ടിലെ ഏറ്റവും ശക്തനായ നേതാവുമായ ഒ പി എസിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും കെ. എൻ. പ്രദീപ് കളരിക്കൽ പ്രതികരിച്ചു.