31/8/22
തിരുവനന്തപുരം :കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
‘കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ശശി തരൂര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതില്‍ എന്തിനാണ് അത്ഭുതപ്പെടുന്നത്? മത്സരിക്കാന്‍ യോഗ്യനായ സ്ഥാനാര്‍ഥിയല്ലേ അദ്ദേഹം? ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിനകത്ത് മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എനിക്ക് മത്സരിക്കണമെങ്കില്‍ മത്സരിക്കാം. പാര്‍ട്ടി അത് തള്ളില്ല, പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. എനിക്ക് വോട്ട് കിട്ടിയാല്‍ ഞാന്‍ ജയിക്കും. അത്രയേ ഉള്ളൂ ഇതില്‍.’-സുധാകരന്‍ പറഞ്ഞു
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.