എയിഡഡ് സ്കൂൾ അനധ്യാപക ജീവനക്കാരോട് കടുത്ത അവഗണന: എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ1 min read

തിരുവനന്തപുരം :-സംസ്ഥാനത്തെ എയിഡഡ് സ്കൂൾ അനദ്ധ്യാപക ജീവനക്കാർ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ്‌ രാജേഷ് കുമാർ.എ,ജനറൽസെക്രട്ടറി പ്രശോബ് കൃഷ്ണൻ ജിപി,വൈസ് പ്രസിഡന്റ് ഷിബു വിആർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞൂ.

ഹൈസ്കൂൾ ഹയർസെക്കൻഡറി ലയനം നടത്തുമ്പോൾവിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാർക്ക്,എഫ്ടിഎം തസ്തിക സൃഷ്ടിക്കുന്നതിനു സർക്കാർ തയ്യാറാകണം,വായനാ ലൈബ്രറി സയൻസ് യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികൾ നിലവിലുള്ളപ്പോൾ അവരെ നിയമിക്കാതെ ജോലിഭാരമുള്ള അദ്ധ്യാപകരെ ലൈബ്രറി ചുമതലകൂടി നൽകുന്നത് തികച്ചും അനീതിയാണെന്ന് ഭാരവാഹികൾ പറഞ്ഞൂ.

ഹയർ സെക്കൻഡറി പരീക്ഷയുടെ സുഗമമായനടത്തിപ്പിന് വേണ്ടി സംഘടനകളുടെയും,ബന്ധപ്പെട്ടവരുടെയും സർക്കാർ തല യോഗം വിളിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *