1/7/22
തിരുവനന്തപുരം :സിപിഎം ആസ്ഥാനമായ AKG സെന്ററിൽ ഇന്നലെ രാത്രി നടന്ന ബോംബേറിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കോടിയേരി. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
AKG സെന്ററിൽ ആക്രമണം നടത്തുമെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു.
തുടർഭരണത്തിലുള്ള അതൃപ്തിയാണ് ബോംബേറിന് പിന്നിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ആക്രമണം ഗൗരവമായി കാണണമെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
എന്നാൽ ആക്രമണം ജയരാജന്റെ നാടകമാണെന്നും , കോൺഗ്രസ് ബോംബേറിന്റെ ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിൽ കെട്ടിവക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ശോഭ കെടുത്താൻ വേണ്ടിയാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
മറുപടി പറയേണ്ടത് പോലീസ് ആണെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. പാർട്ടി ഓഫീസ് ആക്രമണം കോൺഗ്രസ് സംസ്കാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന് 10മണിക്കൂർ പിന്നിട്ടിട്ടും അക്രമിയെകുറിച്ച് ഒരു വിവരവും കണ്ടെത്താൻ കഴിഞ്ഞില്ല. വാഹനത്തിന്റെ നമ്പർ പോലും കണ്ടെത്താൻ പോലീസിനായില്ല. അന്വേഷണം നടക്കുന്നുവെന്നും, സൂചനലഭിച്ചിട്ടുണ്ട് എന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.