പാവങ്ങളുടെ പടത്തലവൻ.. AKG.. മാർച്ച്‌ 22 AKG ദിനം1 min read

22/

ഒരു ഓര്‍മ്മച്ചിത്രം മതിയാകും മാര്‍ച്ച് 19നും മാര്‍ച്ച് 22 നും കൂടി.

എ.കെ.ജി യുടെ വിലാപയാത്രയില്‍ ദു:ഖഭാരത്തോടെ ഇ എം എസ്
1977 മാര്‍ച്ച് 22…..

സ: എ.കെ.ജി.വിട പറഞ്ഞിട്ട് 46 വർഷങ്ങൾ: ..
25 വർഷങ്ങൾ ആയി സ: EMS നമ്മെ വിട്ടു പിരിഞ്ഞിട്ട്….. പുതു തലമുറക്ക് ഇവരെക്കുറിച്ച് കേട്ടറിവ് മാത്രമാണുള്ളത്…… എന്നിട്ടും EMS-AKG ദിനാചരണങ്ങൾ വർദ്ധിത ആവേശത്തോടെയാണ് ആചരിക്കപ്പെടുത്തുന്നത്….. അത്രക്ക് ശക്തമായ അടയാളപ്പെടുത്തലുകൾ ആണ് അവർ ഈ നാട്ടിൽ ചെയ്തിട്ടുള്ളത്…. ഇവരെ മാറ്റി നിർത്തി കേരളത്തിന് ഒരു ചരിത്രം ഉണ്ടാകില്ല…..
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ചെറുതല്ലാത്ത മുദ്രകൾ ചാർത്തിയവരാണിവർ… കേരളം നേടിയ എല്ലാ നേട്ടങ്ങളുടെയും പിന്നിൽ ഇവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെ പോരാട്ടത്തിന്റെയും , ചിന്തയുടെയും പിൻബലമുണ്ട്….. ഇവർ നമുക്ക് മുന്നെ ഇല്ലായിരുന്നുവെങ്കിൽ നാം എത്രത്തോളം ചെറിയവർ ആയേനെ …..

സ: EMS ന്റെയും AKG യുടെയും സ്മരണ പുതുക്കുന്ന ഈ വേളയിൽ ഓരോ കേരളീയന്റെയും എല്ലാ ഭാരതീയന്റെയും ചുമതലകൾ കൂടുകയാണ്….

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഹിന്ദുക്കളുടെ ഊർജ്ജം പാഴാക്കരുത്, അത് കരുതി വയ്ക്കണം എന്നും കാരണം ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായ കമ്മ്യൂണിസ്റ്റ്കാർക്കും മുസ്ലീംമുകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ പ്രയോഗിക്കേണ്ടതാണ് എന്നും പറഞ്ഞ ഗുരുജി ഗോവൾക്കറിന്റെ സംഘടന, ഇപ്പോൾ തീവ്ര മുസ്ലീം സംഘടനയായ ജമായത്തെ ഇസ്ലാമിയുടെ രാഷ്ടീ രൂപങ്ങളോടും മുസ്ലിംലീഗിന്റെ പ്രതിനിധികളോടും, പാതിരിമാരോടുമൊക്കെ ചർച്ച നടത്തി കൂടെ നിർത്താൻ പരിശ്രമിക്കുകയാണ് …… കാശു തന്നാൽ MP യെ തരാം എന്ന് പരിശുദ്ധ പിതാവ് പ്രഖ്യാപനം നടത്തുന്നത് നാം കേൾക്കുകയാണ് … രാജ്യത്തിന് പ്രതീക്ഷയും പ്രതീകവുമായി നിൽക്കുന്ന കേരളത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ പ്രതീക്ഷിക്കാത്ത ഇടങ്ങളുടെ പങ്കാളിത്തം ഉണ്ടാകുന്ന കാലമാണിത്…. കരുതി ഇരിക്കേണ്ട കാലം ….. കരുതലിന് ബലം ഏകാൻ EMS-AKG സ്മരണകൾക്ക് കഴിയും….

ബിജു യുവശ്രീ..

Leave a Reply

Your email address will not be published. Required fields are marked *