8/6/22
ഡൽഹി :പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് അൽഖ്വയ്ദ. യു പി, ഡൽഹി, ഗുജറാത്ത് എന്നീവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി.
അതിനിടെ നബി വിരുദ്ധ പരാമർശത്തിൽ തുർക്കിയും അപലപിച്ചു.ലോക രാജ്യങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി നേതാക്കളെ പുറത്താക്കിയ നടപടിയെ മലേഷ്യ സ്വാഗതം ചെയ്തു. ബിജെപി വക്താക്കൾക്ക് മാർഗനിർദേശവുമായി കേന്ദ്രവും രംഗത്തുണ്ട്.