തിരുവനന്തപുരം :പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (ജൂലൈ-16) രാവിലെ 09:00 ന് 20 cm ഉയർത്തുമെന്നും അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 60 cm ൽ നിന്നും 90 cm ആയി ഇന്ന് (ജൂലൈ – 16) ഉച്ചതിരിഞ്ഞ് 02:00 നു ഉയർത്തുമെന്നും ഇരു ഡാമുകളുടേയും സമീപത്ത് താമസിയ്ക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.