29/7/23
ആലുവ :അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുട്ടിയെ സകീർ എന്ന വ്യക്തിക്ക് കൈമാറിയെന്ന് പ്രതി അസ്ഫാക്ക്.മദ്യ ലഹരിയിലായിരുന്ന ഇയ്യാൾ നേരത്തെ കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലായിരുന്നു.. ബിഹാര്‍ സ്വദേശികളായ ദമ്പതി കളുടെ മകളെയാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ കാണാതായത്. ഇവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ അസം സ്വദേശിയായ അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവര്‍ താമസിക്കുന്ന വീടിന്റെ മുകളിലില്‍ താമസിക്കാൻ ബിഹാര്‍ സ്വദേശി എത്തിയത്. ആലുവ ഗാരേജ് റോഡിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇയാള്‍ കെഎസ്‌ആര്‍ടിസി ബസിലേയ്‌ക്ക് കുട്ടിയെ കയറ്റുന്നത് കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചെന്നും പൊലീസ് പറയുന്നു.