29/7/23
ആലുവ :ഇന്നലെ കാണാതായ 5വയസുകാരി ചാന്ദ്നിയെ അസ്ഫാക്ക് കൊന്നെന്ന് പോലിസ്. പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ SP പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം പെരിയാർ തീരത്ത് ഉപേക്ഷിച്ച നിലയിൽ പ്രതി തന്നെയാണ് കാണിച്ചുകൊടുത്തത്.
കുട്ടിയുമായി ഇന്നലെ വൈകുന്നേരം പ്രതി മാർക്കറ്റിന് സമീപം നില്കുന്നത് കണ്ടെന്ന ദൃസാക്ഷി മൊഴി നിർണായകമായി.
ഉച്ചക്ക് 12മണിയോടെചുമട്ടുതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. അവിടെ ചതുപ്പില്‍ ചാക്കിട്ട് മൂടി കല്ലിട്ട് അടച്ചനിലയിലാണ് കണ്ടത്. കുട്ടിയുടെ കൈകള്‍ ചാക്കിന് പുറത്തായിരുന്നു. ഇന്നലെ മുതല്‍ കുട്ടിക്കായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. ചാന്ദിനിയുടെ ചൂര്‍ണിക്കരയിലെ താമസ സ്ഥലത്തിന് സമീപമാണ് ആലുവ മാര്‍ക്കറ്റുള്ളത്. മൃതദേഹം ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മറ്റ് കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ.
അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീര്‍ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പൊലീസിന് നല്‍കിയിരുന്ന മൊഴി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്ന് ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നു.
മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകളാണ് ചാന്ദ്നി. ഇതേ കെട്ടിടത്തില്‍ രണ്ട് ദിവസം മുൻപ്താമസത്തിനെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണ് സംഭവം. രാംധറിനു നാല് മക്കളുണ്ട്. സ്കൂള്‍ അവധിയായതിനാല്‍ അവര്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ.
രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ട് ജോലി കഴിഞ്ഞ് വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കി. തായിക്കാട്ടുകര സ്കൂള്‍ കോംപ്ലക്സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്നി. മലയാളം നന്നായി സംസാരിക്കുമായിരുന്നു.