30/7/23
ആലുവ :കേരള മനസാക്ഷിയെ ഞെട്ടിച്ച അഞ്ചു വയസുകാരിയുടെ കൊലപാതകത്തിലെ പ്രതി അസഫാക്കിനെ 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇ ന്ന് രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പൊലീസ് ഹാജരാക്കിയത്. വെെദ്യപരിശോധനയ്ക്ക് ശേഷം അസ്ഹാക്കിനെ ജയിലിലേയ്ക്ക് മാറ്റി. പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നല്‍കുമെന്നാണ് വിവരം. ഏഴുദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.
പോക്‌സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ അടക്കം ഒൻപത് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസ് പോക്‌സോ കോടതി പരിഗണിക്കും. കൃത്യം ചെയ്തത് അസ്ഹാക്ക് ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുഞ്ഞിനെ ക്രൂരപീഡനത്തിന് ഇരയാക്കിയശേഷം കൊന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഒന്നര വര്‍ഷം മുൻപ് കേരളത്തിലെത്തിയ അസ്ഹാക്ക് മോഷണക്കേസിലെയും പ്രതിയാണ്. മൊബൈല്‍ മോഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. കേരളത്തിലെ വിവിധയിടങ്ങളില്‍ ഇയാള്‍ നിര്‍മ്മാണജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കും.അറസ്റ്റിലായ പ്രതിയുമായി അടുപ്പമുള്ളവരെ ചോദ്യംചെയ്തു വരികയാണ്.