തിരുവനന്തപുരം :അംബേദ്കർ ജയന്തി ദിനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാജാജി നഗറിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ബി ജെ പി ജില്ലാ അധ്യക്ഷൻ കരമന ജയൻ, നേതാക്കളായ വി.വി. രാജേഷ്, എസ്. സുരേഷ്, എം. ആർ. ഗോപൻ, തമ്പാനൂർ സതീശ് , കരമന അജിത്, പാപ്പനംകോട് സജി, തിരുവനന്തപുരം മണ്ഡലം അധ്യക്ഷ ചിഞ്ചു സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു. രാജാജി നഗറിൽ അംബേദ്കർ പ്രതിമ സ്ഥാപനത്തിന് നേതൃത്വം നൽകിയ കരകുളം സത്യകുമാറിനെ ചടങ്ങിൽ ആദരിച്ചു
2025-04-14