സംവരണമണ്ഡല എം.എൽ.എമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് ഡോ. അംബേദ്കർ ജന മഹാ പരിഷത്ത്1 min read

 

തിരുവനന്തപുരം : പട്ടികജാതി പട്ടികവർഗ്ഗ സംവരണമണ്ഡലങ്ങളിലൂടെ ജയിച്ചുപോയ എം.എൽ.എ മാർ നീറുന്ന നിരവധി പ്രശ്നങ്ങളുമായി മന്നോട്ട് പോകുന്ന പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ഈ വിഭാഗത്തിന്റെ വിവിധ പ്രശ്നങ്ങൾ നിയമ സഭയിൽ അവതരിപ്പിക്കാനോ ശ്രമിക്കാത്ത സംവരണ മണ്ഡലം എം,എൽ. എമാരുടെ വീടുകളിലേക്ക് മാർച്ചും ഇവരെ തെരുവിൽ തടയുവാനും അംബേദ്കർ ജനമഹാപരിഷത്ത് തീരുമാനിച്ചതായി വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ഭൂമിയും വീടും ഇല്ലാത്തവ രുടെ പ്രശ്നങ്ങൾ, സംവരണ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന പ്രശ്ന ങ്ങൾ, ജോലി ഇല്ലാത്തവരുടെ പ്രശ്നങ്ങൾ ഇങ്ങിനെ നീറുന്ന നിരവധി പ്രശ്നങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന ഒരു സമൂഹമായി കേരളത്തിലെ പട്ടി കജാതി പട്ടികവർഗ്ഗ ജനത മാറിയിരിക്കുന്നു. ഈ പ്രശ്നങ്ങൾ അവതരി പ്പിക്കേണ്ട സ്ഥലത്ത് നിന്നും ഒഴിഞ്ഞുമാറുന്ന സംവിധാനം ഈ വിഭാഗത്തിലെ ജനപ്രതിനിധികൾ നിർത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.
വരുന്ന ത്രിതല പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ തെരഞ്ഞ ടുപ്പിൽ പട്ടികജാതി സംവരണമണ്ഡലങ്ങൾ ജനസംഖ്യാനുപാതികമായ വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ജപ്തിയും കുടിയിറക്ക് ഭീഷണിയും നേരിടുന്ന പട്ടികവിഭാഗം ജനതയുടെ 5 ലക്ഷം രൂപ വരെയുള്ള എല്ലാകടങ്ങളും എഴുതി തള്ളുക, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുക, യഥാസമയംവിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം നടത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വരുന്ന ആഗസ്റ്റ് 16 മുതൽ സെക്രട്ടറിയേ റ്റിന്റെ മുന്നിൽ കുടിൽ കെട്ടി സമരം ആരംഭിക്കാൻ അംബേദ്കർ ജനമ ഹാപരിഷത്ത് തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.

സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന എല്ലാ താൽക്കാ ലിക നിയമനങ്ങളും എംപ്ലോയ്മെന്റ് വഴി നടത്താൻ സർക്കാർ തയ്യാറാക ണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. സംഘടനയുടെ സംസ്ഥാന കൺവെൻഷൻ ജൂൺ 30 ന് എറണാകുളം അധ്യാപകഭവൻ ഓഡിറ്റോറി യത്തിൽ വെച്ച് നടത്തുവാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് രാമദാസ് വേങ്ങേരി അജിത് ആറ്റിങ്ങൽ, ബിനു നെയ്യാറ്റിൻകര, ഇ.കെ.ലളിതാംബിക, കെ. കെ.സാവിത്രി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *