അമിത് ഷാക്ക് ഉജ്വല സ്വീകരണം നൽകി മുഖ്യമന്ത്രി1 min read

 

തിരുവനന്തപുരം :തലസ്ഥാനതെത്തിയ അമിത് ഷാക്ക് ഉജ്വല സ്വീകരണം നൽകി മുഖ്യമന്ത്രി.ഐശ്വര്യപൂര്‍ണ്ണമായ ഓണത്തില്‍ നല്ല അവസ്ഥയിലായിരിക്കാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതനാണെന്ന് അമിത് ഷാ .

അമിത് ഷായ്ക്ക് ബി.ജെ.പി ഇന്നലെ വന്‍സ്വീകരണമാണ് നല്‍കിയത്. വിമാനത്താവള പരിസരത്തൊരുക്കിയ പ്രത്യേക വാഹനത്തില്‍ കയറിനിന്ന് അമിത്ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കോവളം റാവിസ് ഹോട്ടലിലേക്ക് പോയി. ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂച്ചെണ്ട് നല്‍കി അമിത്ഷായെ സ്വീകരിച്ചു. ഇന്ന് കോവളത്ത് നടക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് അമിത്ഷാ എത്തിയത്.

രവിലെ 10.30ന് കോവളം ലീലാ റാവിസില്‍ നടക്കുന്ന യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമവും അമിത്ഷാ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *