13/3/23
തിരുവനന്തപുരം : ആദ്യകാലനവോത്ഥാന നായകനും യോഗീവര്യനുമായ വൈകുണ്ഠസ്വാമിയുടെ 214 മത് ജന്മദിനം അഖിലേന്ത്യാ നാടാർ അസോസിയേഷന്റേയും വൈകുണ്ഠസ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിൽ നടത്തി.
സ്വാമിയുടെ പാദസ്പർശം കൊണ്ട് പവിത്രമായ ശിങ്കാരതോപ്പിൽ ഉച്ചിപ്പഠിപ്പും സംഘടിപ്പിച്ചു.
സാംസ്കാരിക സമ്മേളനം സ്വാമി മഹേശ്വരാനന്ദ സരസ്വതി ദീപ പ്രജ്ജ്വലനം നടത്തി. ബഹു. വി.കെ. പ്രശാന്ത് എം.എൽ എ. ഉദ്ഘാടനം ചെയ്തു.
ബഹു.എം.എൽ എ വിൻസന്റ് മുഖ്യപ്രഭാഷണം നടത്തി , ഒ ബി സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ആശംസകൾ അറിയിക്കുകയും പൂജകൾക്ക് നേതൃത്വം നൽകുകയും ചെയ്തു .
സദാശിവൻ നാടാർ , പി.ടി. സുരേഷ്, ബാഹുലേയൻ. രാജീവലോചനൻ, വട്ടവിള വിജയകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. ഗിന്നസ് ബുക്ക് റിക്കോർഡർ പ്രശാന്ത് ചന്ദ്രൻ , അരുൺനൂൽലിന്റെ മലയാളം പരിഷ്കർത്താവ് വിരാലി വേലായുധനനേയും, കളരി മർമ്മ വിദഗ്ദ്ധനായ സുരേഷ് നാടാരയും പ്രസ്തുത സമ്മേളനത്തിൽ വച്ച് ആദരിക്കുകയുണ്ടായി.