തിരുവനന്തപുരം : അനന്തപുരി സാംസ്കാരിക നിലയത്തിൻ്റെ യോഗം ജില്ലാ പ്രസിഡൻ്റ് സീനത്ത് ഹസ്സൻ്റ അദ്ധ്യക്ഷതയിൽ കൂടി. സംസ്ഥാന ചെയർമാൻ ഡോ.അഡ്വ.ജഹാംഗീർ ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി പൂഴനാട് സുധീർ മുഖ്യ പ്രഭാഷണം ചെയ്തു.ഫെബ്രുവരി 21 ന് അനന്തപുരി സാംസ്കാരിക നിലയത്തിൻ്റെ ജില്ലാ വാർഷികം വിപുലമായി നടത്തുവാൻ യോഗം തീരുമാനിച്ചു.സംസ്ഥാന കോർഡിനേറ്റർ എം.ഏ.റഹീം ബാലരാമപുരം, റവ.ഡോ.ഡബ്ലിയു.പ്രകാശ്, സംസ്ഥാന ഭാരവാഹികളായ നൗഷാധ് ആർ.പെരുംകുഴി ,മുംതാസ് സ്റ്റാച്ചു ,തത്തകോട്സോമൻ, വള്ളക്കടവ് സുരേഷ്, മുഹമ്മദ് റാവിഷ്, നവാസ് കാട്ടാക്കട ,അബ്ദുൽ റഹിം, അഡ്വ.സൈഫുദ്ദീൻ, ചന്ദ്രബാബു മാധവൻ ചെമ്പകശ്ശേരി, ഷെമി, വഴയില കുഞ്ഞുമോൾ, സൗദ അഴീക്കോട്, അഡ്വ.സുനിൽകുമാർ, വിജയരാജ്, ഹമീദ് ആമച്ചൽ, പ്രസീലിൽ വേളി, ആശ ശോഭ, ശാസ്തമംഗലം അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ ബീനാ അജിത് സ്വാഗതവും ആർ.നൗഷാദ് നന്ദിയും പറഞ്ഞു.
2024-01-30