മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ നായകരാകുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ “അങ്കം അട്ടഹാസം” തുടങ്ങി1 min read

 

മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവരെ നായകരാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം ” അങ്കം അട്ടഹാസം” ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രം പ്രമേയമാക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങിൽ രാധികാ സുരേഷ് ഗോപി തിരി തെളിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു.

മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവർക്കു പുറമെ മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.

ബാനർ – ട്രയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ, കോ- റൈറ്റർ, നിർമ്മാണം – അനിൽകുമാർ ജി, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി (യു എസ് എ), ഛായാഗ്രഹണം – ശിവൻ എസ് സംഗീത്, എഡിറ്റിംഗ് – അജു അജയ്,

പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞാറമൂട്, കല- അജിത് കൃഷ്ണ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – സൈജു നേമം, സംഗീതം – ശ്രീകുമാർ, ആലാപനം – വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ബി ജി എം – സാം സി എസ്,

ആക്ഷൻസ് – ഫിനിക്സ് പ്രഭു, അനിൽ ബെ്ളയിസ്, സ്റ്റിൽസ് – ജിഷ്ണു സന്തോഷ്, പി ആർ ഓ – അജയ് തുണ്ടത്തിൽ ……

Leave a Reply

Your email address will not be published. Required fields are marked *