ഇന്ത്യയിലെആദ്യത്തെ വനിതാ ജഡ്ജി, തിരുവിതാംകൂറിലെ പ്രഥമ വനിതാ നിയമബിരുദധാരി, 1926-ൽ ബിരുദാനന്തര ബിരുദം നേടിയഅവർ
1929-ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി പ്രാക്ടീസ് ആരംഭിച്ച അന്നചാണ്ടി വളരെ വേഗം ക്രിമിനൽ ലോയർ എന്ന നിലയിൽ പ്രശസ്തയായി.
1930ൽ ശ്രീമതി എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തി. 1931-ൽശ്രീമൂലം പ്രജാസഭയിൽ അംഗമായി .1931- മുതൽ 1932 വരെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽഅംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1937ൽ തിരുവിതാംകൂർസർക്കാർ അന്ന ചാണ്ടിയെ മുൻസിഫ് ആയി നിയമിച്ചു.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം 1948ൽ ജില്ലാ ജഡ്ജിയായ അവർ 1959ൽ രാജ്യത്തെ തന്നെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജിയായി. 1967ൽ വിരമിച്ചശേഷം കേന്ദ്ര ലോ കമ്മീഷൻ അംഗമായി പ്രവർത്തിച്ചു. ഭർത്താവ് പി.സി.ചാണ്ടികേരള പോലിസിൽ ഐ.ജി ആയിരുന്നു. ..