സത്യം നിങ്ങളെ സ്വതന്ത്രരാക്കും”. ഫസ്റ്റ് ലുക്ക് പോസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു.1 min read

ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ്സ് കൈകാര്യം ചെയ്തു, എന്ന വിഭാഗത്തിൽ ലോക റെക്കോർഡിലേക്ക് എത്തുന്ന ആന്റണി എബ്രഹാമിന്റെ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും”എന്ന മലയാള ചലച്ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ, ലോക സഞ്ചാരിയും,സഫാരി ചാനൽ എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു.

ആനുകാലികമായ പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമ ഏറെ പ്രത്യേകതകളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരാഗത ചിത്രീകരണ രീതിയിൽ നിന്ന് വ്യത്യസ്ത മായി, നാനോ ടെക്നോളജിയിൽ വളരെ ചെറിയ ക്രൂ മെംബേർസിനെ വെച്ചാണ് സിനിമ പൂർത്തികരിച്ചിരിക്കുന്നത്. ഓപ്പൺ ഓഡീഷനിലൂടെ തിരഞ്ഞെടുത്ത അൻപതോളം പുതുമുഖങ്ങളാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എറ്റ്സ ക്രീയേഷൻസിൻ്റെ ബാനറിൽ സുഹൃത്തുക്കൾ ചേർന്ന് നിർമ്മിക്കുന്ന “സത്യം നിങ്ങളെ സ്വതന്ത്രyyyരാക്കും” എന്ന ചലച്ചിത്രത്തിൽ കഥ, തിരക്കഥ, സിനിമോട്ടോഗ്രാഫി, എഡിറ്റിംഗ്, സംവിധാനം എന്നിവ ഉൾപ്പെടെ മുപ്പതോളം വിഭാഗങ്ങളാണ് ആൻ്റണി എബ്രഹം ഒറ്റക്ക് നിർവ്വഹിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *