കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു / തത്തുല്യം. ഫീസ് : ₹ 3000/-. കാലാവധി : 3 മാസം. അപേക്ഷ ഫോം www.arabicku.in – ലും, പഠനവകുപ്പ് ഓഫീസിലും ലഭ്യമാണ്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 21 ശനി രാവിലെ 10 മണിക്ക് കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിൽ എത്തിച്ചേരുക. വിശദവിവരങ്ങൾ: 9633812633 / 04712308846 (ഓഫീസ്)