ആരോഗ്യഭാരതി തിരുവനന്തപുരം പരിസ്ഥിതി വാരാചരണം 20251 min read

തിരുവനന്തപുരം :ആരോഗ്യഭാരതി തിരുവനന്തപുരം ജില്ലാസമിതിയുടെ ആഭിമുഖ്യത്തിൽ പള്ളിച്ചൽ പഞ്ചായത്തിൽ ഇടയ്ക്കോട് തപോവനം ആശ്രമത്തിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു ആരംഭിച്ച പരിപാടി കല്ലിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും, വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും, പാപ്പനംകോട് പത്മനാഭ, ശാസ്തമംഗലം, ശംഖുമുഖം നഗറുകളിലെ വിവിധ പ്രദേശങ്ങളിൽ ഔഷധ ഫലവൃക്ഷത്തെ നടുകയും മികച്ച കർഷകരെയും പ്രമുഖ വ്യക്തികളേയും പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെയുംവൃക്ഷ തൈകൾ നൽകി ആദരിക്കുകയും, പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുകയും ചെയ്തു.
ജൂൺ 5, പരിസ്ഥിതി ദിനത്തിൽ ആരോഗ്യഭാരതിയും നിംസ് മെഡിസിറ്റിയും സംയുക്തമായി നിംസ് ഹോസ്പിറ്റൽ ക്യാമ്പസിൽ ഔഷധ സസ്യത്തോട്ടം നിർമ്മിക്കുകയുണ്ടായി. പ്രസ്തുത പരിപാടിയിൽ സംഘടനാ കാര്യകർത്താക്കൾ നിംസ് ഹോസ്പ്പിറ്റൽ എം.ഡി ശ്രീ ഫൈസൽ ഖാൻ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, ഹോസ്പ്പിറ്റൽ ജീവനക്കാർ, വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്തു. ശേഷം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ സെമിനാർ നടന്നു.
കൂടാതെ വെഞ്ഞാറമൂട് ബാലമുരളി ബാലാശ്രമത്തിലെ കുട്ടികൾക്കും ആരോഗ്യഭാരതി പ്രവർത്തകർ ഔഷധസസ്യ വിതരണം ചെയ്തു. ഈ പരിപാടികളുടെ നേതൃത്വം വഹിച്ചത് ആരോഗ്യഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ രഘു, ആയിരുന്നു.

സംയോജകർ സ്വസ്ഥ ഗ്രാമ പ്രമുഖ് വെള്ളായണി അഭിലാഷും, തിരുവനന്തപുരം റവന്യൂ ജില്ലാ പ്രസിഡണ്ട് ഗോപകുമാർ ജിയും ആണ്. ജില്ലയുടെ പരിപാടികളുടെ ഏകോപനം ആരോഗ്യഭാരതി മഹാ നഗരം സെക്രട്ടറി അരുൺ, ട്രഷറർ ഹരികുമാർ, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ഗ്രാമ ജില്ലാ അദ്ധ്യക്ഷൻ ഡോക്ടർ രാജശേഖരൻ യോഗചാര്യന്മാരായ ബിന്ദു കുമാര്‍, സിന്ധു, കാട്ടാക്കട ഖണ്ഠ് സംയോജകൻ വിജയൻ, കല്ലിയൂർ സമിതി സെക്രട്ടറി ദിലീപ് എന്നിവർ നിർവ്വഹിച്ചു..

Leave a Reply

Your email address will not be published. Required fields are marked *