തിരുവനന്തപുരം :ആശാവർക്കർമാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 21-ാം ദിവസം നിരാഹാരം ഏറ്റെടുത്ത് തൃശ്ശൂർ ജില്ലയിലെ ആശമാർ. മേലൂർ എഫ് എച്ച് സിയിലെ ആശ വർക്കർമാരായ സിന്ധു എം ടി, ബിന്ദു കെ.ബി എന്നിവരാണ് ഇന്ന് നിരാഹാര സമരം ഏറ്റെടുത്തത്. തിരുവനന്തപുരം മുക്കട പി എച്ച് സിയിലെ ആശാവർക്കർ എം ശ്രീലത, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കൺവീനർ ട്വിങ്കിൾ പ്രഭാകരൻ എന്നിവരാണ് ആരോഗ്യ നില മോശമായതിനെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചത്. കെ എ എച്ച് ഡബ്ല്‌യു എ സംസ്ഥാന കമ്മിറ്റിയംഗവും വള്ളിക്കാവ് എഫ് എച്ച് സിയിലെ ആശാ വർക്കറുമായ ബിനി സുദർശൻ നിരാഹാര സമരം തുടരുകയാണ്.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, പുതുകുറുച്ചി എഫ് എച്ച് സി യിലെ ആർ. ഷീജ, തൃക്കണ്ണാപുരം യു പി എച്ച് സി യിലെ കെ.പി തങ്കമണി, വട്ടിയൂർക്കാവ് യു പി എച്ച് സി യിലെ എം. ശോഭ, കുളത്തൂർ യു പി എച്ച് സി യിലെ എസ്. ഷൈലജ, പുത്തൻതോപ്പ് സി എച്ച് സിയിലെ ബീന പിറ്റർ, വട്ടിയൂർകാവ് എഫ് എച്ച് സിയിലെ എസ്.ബി രാജി, പാലോട് എഫ് എച്ച് സിയിലെ എസ്.എസ് അനിതകുമാരി ,കണ്ണമൂല യുപിഎച്ച് സിയിലെ ബി ബിന്ദു ,പള്ളിച്ചൽ എഫ് എച്ച് സിയിലെ ഡി എൽ താര, സംസ്ഥാന സമിതി അംഗം തത്ത ഗോപിനാഥ്, പാല ജി എച്ചിലെ ആശാ വർക്കർ ജിതിക ജോസഫ് എന്നിവരാണ് ഇതുവരെ നിരാഹാരം അനുഷ്ഠിച്ചത്.