തിരുവനന്തപുരം :ഇന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സമരവേദി സന്ദർശിക്കുകയും നിരാഹാര സമരമനുഷ്ഠിക്കുന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ, ഇന്ത്യൻ പട്ടികജാതി വർഗ്ഗ പാർലമെൻ്റ് സംസ്ഥാന ചെയർമാൻ വാസു വേങ്ങേരി ,കൺവീനർ എൻ.ടി വേലായുധൻ,രക്ഷാധികാരി വി.കെ അച്യുതൻ പയ്യോളി,വി.പി വേണു, ഗീത അയ്യപ്പൻ, എ.എം മോഹൻ,ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേഷ്കുമാർ,മലപ്പുറം ജില്ലാ പ്രസിഡൻ്റ് വേലായുധൻ,
സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എച്ച്. വിൽഫ്രഡ്,എം.കെ ഷിബു എന്നിവർ സമരവേദിയിൽ പിന്തുണായുമെത്തി.
ആശാവർക്കർമാരെ ആദരിക്കുന്നതിൻ്റെയും അവരുടെ സേവനത്തെ മാനിക്കുന്നതിൻ്റെയും പ്രതീകമായി ഇന്ത്യൻ ക്രിസ്റ്റ്യൻ വിമൻസ് മൂവ്മെൻ്റ് (ഐ സി ഡബ്ല്യു എം) പെസഹ വ്യാഴാഴ്ച 11 മണിക്ക് സമരവേദിയിലെത്തി,
ആശമാരുടെ കാൽ കഴുകൽ ശുശ്രൂഷ നടത്തുമെന്ന് അറിയിച്ചു.
നിരാഹാര സമരം 28 -ാം ദിവസം
തിരുവനന്തപുരം പാങ്ങപ്പാറ ഐ എഫ് എച്ച് എസിയിലെ ആശാവർക്കറായ ആതിര ജി നായറിൻ്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് കുളത്തൂർ എഫ് എച്ച് സി യിലെ ഹെപ്‌സിഭായ് (59 വയസ്സ്) നിരാഹാര സമരം ഏറ്റെടുത്തു.
പാങ്ങപ്പാറ ഐ എഫ് എച്ച് സി യിലെ ആശാവർക്കറായ സി.വിജി,കണ്ണമൂല യു പി എച്ച് സി യിലെ ജി.ഉഷ
എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്ന മറ്റു രണ്ടു പേർ.
കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, പുതുകുറുച്ചി എഫ് എച്ച് സി യിലെ ആർ. ഷീജ, തൃക്കണ്ണാപുരം യു പി എച്ച് സി യിലെ കെ.പി തങ്കമണി, വട്ടിയൂർക്കാവ് യു പി എച്ച് സി യിലെ എം. ശോഭ, കുളത്തൂർ യു പി എച്ച് സി യിലെ എസ്. ഷൈലജ, പുത്തൻതോപ്പ് സി എച്ച് സിയിലെ ബീന പിറ്റർ, വട്ടിയൂർകാവ് എഫ് എച്ച് സിയിലെ എസ്.ബി രാജി, പാലോട് എഫ് എച്ച് സിയിലെ എസ്.എസ് അനിതകുമാരി, കണ്ണമൂല യുപിഎച്ച് സിയിലെ ബി ബിന്ദു ,പള്ളിച്ചൽ എഫ് എച്ച് സിയിലെ ഡി എൽ താര, സംസ്ഥാന സമിതി അംഗം തത്ത ഗോപിനാഥ്, പാല ജി എച്ചിലെ ആശാ വർക്കർ ജിതിക ജോസഫ്, മുക്കട പി എച്ച് സിയിലെ എം ശ്രീലത, അസോസിയേഷൻ കൊല്ലം ജില്ലാ കൺവീനർ ട്വിങ്കിൾ പ്രഭാകരൻ,കൊല്ലം വള്ളിക്കാവ് എഫ് എച്ച് സിയിലെ ആശാവർക്കറും സംസ്ഥാന സമിതിയംഗവുമായ ബിനി സുദർശൻ, കണ്ണൂർ ജില്ലാ പ്രസിഡൻ്റും ഉളിക്കൽ പി എച്ച് സിയിലെ ആശാ വർക്കറുമായ റോസിലി ജോൺ(59 വയസ്സ്),
കെ എ എച്ച് ഡബ്യു എ സംസ്ഥാന സമിതിയംഗവും കണ്ണമൂല യു പി എച്ച് സിയിലെ ആശവർക്കറുമായ എം എ ശാന്തമ്മ (61 വയസ്സ്)
എന്നിവരാണ് ഇതുവരെ നിരാഹാരം അനുഷ്ഠിച്ചത്.