ആശാസമരം 50-ാം ദിവസം;ഇന്ന് മുടിമുറിച്ച് പ്രതിഷേധിക്കും1 min read

 

തിരുവനന്തപുരം :കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷ(KAHWA) ൻ്റെ ആഭിമുഖ്യത്തിൽ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന രാപകൽ സമരം 50-ാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന മുടിമുറിക്കൽ സമരത്തോടനുബന്ധിച്ച്
മാർച്ച് 31 തിങ്കളാഴ്ച 2 മണിക്ക് മാലിപ്പുറം ആശുപത്രി ബസ് സ്റ്റോപ്പിനു സമീപമുള്ള പഞ്ചായത്തു ഗ്രൗണ്ടിൽ വെച്ച് ആശാപ്രവർത്തകർ മുടി മുറിച്ച് പ്രതിഷേധിക്കും.

KAHWA എറണാകുളം ജില്ലാ കൺവീനർമാരിലൊരാളായ എ റെജീന അദ്ധ്യക്ഷത വഹിക്കുന്ന പ്രതിഷേധപരിപാടി എളംങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രസികലാ പ്രിയരാജ് ഉദ്ഘാടനം ചെയ്യും. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണും 22-ാം വാർഡ് മെമ്പറുമായ ശ്രീമതി തെരേസ വോൾഗ മുഖ്യപ്രഭാഷണം നടത്തും.
23-ാം വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീ. സ്വാതീഷ് സത്യൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്. ഷൈജു, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീ. ക്ലീറ്റസ് , മത്സ്യ തൊഴിലാളി ഫെഡറേഷൻ (AITUC) സംസ്ഥാന വൈസ് പ്രസിഡണ്ട് , CPI LC സെക്രട്ടറി ശ്രീ. പി.ജെ. കുശൻ, എട്ടാം വാർഡ് മെമ്പർ ശ്രീമതി റസിയ ജമാൽ, എഐയൂടിയുസി ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പി. സാൽവിൻ തുടങ്ങി നിരവധി ജനകീയ നേതാക്കൾ പങ്കെടുക്കും. സംഘടനാ നേതാക്കളായ ശ്രീമതി ശ്രീദേവി രാജു, ശ്രീമതി ഉഷ ബാബു, ശ്രീമതി രതി ദാസ് തുടങ്ങിയവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *