തിരുവനന്തപുരം : ആശവർക്കർമാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരം സമരം 14 ദിവസം പിന്നിടുന്നു. 8-ാം ദിവസം നിരാഹാരം അനുഷ്ടിച്ച പാലോട് എഫ് എച്ച് സിയിലെ എസ്.എസ് അനിതകുമാരിയെ ആശുപത്രിയിലേക്ക് മാറ്റി. ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാരം കിടക്കും എന്ന് വാശിപിടിച്ച അനിതകുമാരിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് നേതാക്കൾ ഇടപെട്ട് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം തത്ത ഗോപിനാഥ് നിരാഹാര സമരം ഏറ്റെടുത്തു. കണ്ണമ്മൂല യുപിഎച്ച്സി യിലെ ബിന്ദു ബി, പള്ളിച്ചൽ എഫ് എച്ച്സിയിലെ താര.ഡി.എൽ എന്നിവരാണ് നിരാഹാര സമരം തുടരുന്ന മറ്റു രണ്ടുപേർ.
ജനറൽ സെക്രട്ടറി എം എ ബിന്ദു, പുതുകുറുച്ചി എഫ് എച്ച് സി യിലെ ആർ. ഷീജ, തൃക്കണ്ണാപുരം യു പി എച്ച് സി യിലെ കെ.പി തങ്കമണി, വട്ടിയൂർക്കാവ് യു പി എച്ച് സി യിലെ ശോഭ എം, കുളത്തൂർ യു പി എച്ച് സി യിലെ എസ്. ഷൈലജ, പുത്തൻതോപ്പ് സി എച്ച് സിയിലെ ബീന പിറ്റർ, വട്ടിയൂർകാവ് എഫ് എച്ച് സിയിലെ എസ്.ബി രാജി എന്നിവരാണ് ഇതുവരെ നിരാഹാരം അനുഷ്ടിച്ചത്.