കൊളംമ്പോ :ഏഷ്യകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കക്ക് ബാറ്റിംഗ് തകർച്ച. മുഹമ്മദ് സിറാജിന്റെ ബോളിംഗ് മികവിൽ ശ്രീലങ്കയെ 15.2 ഓവറിൽ 50റൺസിൽ ഒതുക്കി. 7ഓവറിൽ 21റൺസ് വിട്ടുനൽകിയ മുഹമ്മദ് സിറാജ് 6വിക്കറ്റ് വീഴ്ത്തി.ഹർദിക്ക് 3വിക്കറ്റും, ബുംറ 1വിക്കറ്റും വീഴ്ത്തി.
ലങ്കൻ ബാറ്റിംഗ് നിരയിൽ 5പേർ റൺ ഒന്നുമെടുക്കാതെ പുറത്തായി. കുശൽ മെൻഡിസ് (17), ദുഷൻ ഹേമന്ത (13)മാത്രമാണ് രണ്ടക്കം കടന്നത്.