ചാനൽ ചർച്ചയിലെ വിമർശനം ;വിനു വി ജോൺ ഹാജരായി,വിനു വി ജോണിന് ഉണ്ടാകുന്നത് സ്വദേശാഭിമാനിക്കുണ്ടായ അനുഭവമെന്ന് പ്രതിപക്ഷനേതാവ്1 min read

23/2/23

തിരുവനന്തപുരം :ന്യുസ് അവർ ചർച്ചയിൽ കരീമിനെ വിമർശിച്ചത്തിന്റെ പേരിൽഹാജരാകാൻ നോട്ടീസ് ലഭിച്ച സംസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി ജോണിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിനുവിനുണ്ടായത് സ്വദേശാഭിമാനിക്കുണ്ടായ അനുഭവമാണ്,  വിനു സർക്കാരിനെ വിമർശിച്ചതാണ് കാരണമെന്നും അദ്ദേഹം പറഞ്

രാവിലെ വിനു വി. ജോൺ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി.ന്യൂസ്‌ അവർ ചർച്ചയിലെ മുഴുവൻ വിവരങ്ങളും അദ്ദേഹം ഹാജരാക്കി.’നിങ്ങൾ എത്രപേടിപ്പിച്ചാലും,കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും പിണറായി വിജയന്റെ താക്കീതിനും കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ഉയര്‍ത്തിപിടിക്കുന്ന നിലപാടുകളെന്ന് അദ്ദേഹം പറഞ്ഞു.

‘ബി.ബി.സിയുടെ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുകയും കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയെ ശക്തിയുക്തം വിമര്‍ശിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്ഥലന്‍മാരായ സഖാക്കളെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഭരണത്തില്‍ നിങ്ങളുടെ സെക്രട്ടേറിയറ്റിന്റെ തൊട്ടുകീഴില്‍ നടക്കുന്ന ഈ മാധ്യമ വിരുദ്ധ പ്രവൃത്തികള്‍ അറിയുന്നില്ലേയെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായി അദേഹം ചോദിച്ചു. നിങ്ങള്‍ എത്ര പേടിപ്പിച്ചാലും ചോദ്യം ചെയ്താലും അന്നു ജനപക്ഷത്ത് നിന്നും ഉയര്‍ത്തിയ അതേ വാദങ്ങള്‍ ഏതു നിമിഷവും ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ഉയര്‍ത്തികൊണ്ടേയിരിക്കും’, വിനു വി ജോണ്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കേരള പോലീസ് വിനുവിന് നോട്ടീസ് കൈമാറിയത്. സിആര്‍പിസിയിലെ 41 എ പ്രകാരമാണ് നോട്ടീസ്. 2022 മാര്‍ച്ച്‌ 28 ന് കണ്‍റ്റോണ്‍മെന്റ് പൊലീസ് എടുത്ത കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച്‌ നോട്ടീസ് കൈമാറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *