തിരുവനന്തപുരം :ആറ്റുകാൽ അമ്മയുടെ നടയിൽ ആതുര സേവനത്തിനായി അവർ ഒത്തുചേർന്നു. മനം നിറഞ്ഞ സന്തോഷത്താൽ അമ്പല മുറ്റത്ത് നിന്നും വിടപറഞ്ഞ ഇവരുടെ മുഖത്ത് ഒരാണ്ടത്തെ കാത്തിരിപ്പിന്റെ വൈഷമ്യം മാത്രം നിഴലിച്ചു.
ആറ്റുകാൽ പൊങ്കാല ദിനമായ ഇന്നലെ അമ്പല നടയിലെ വേദി 1ൽ രാവിലെ മുതൽ ആതുര സേവന മേഖലയിൽ മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന IMA യും, സാധാരണക്കാരന്റെ നീതിക്ക് വേണ്ടി പോരാടുന്ന ‘ജസ്റ്റിസ് ഫോർ പീപ്പിൾസ് കൗൺസിലും, ലോക മലയാളി കളുടെ കരുതലും, കാവലുമായ ‘വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിലും ‘സംയുക്ത മെഗാ മെഡിക്കൽ ക്യാമ്പ് മാതൃകാപരമായിരുന്നു.
ലക്ഷകണക്കിന് ഭക്തർ പൊങ്കാല ഇടാൻ എത്തുന്ന ദിനത്തിൽ അവർക്ക് ആതുര സേവനം അത്യാവശ്യമാണെന്ന തിരിച്ചറിവിൽ നിന്നുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് രാധ എസ്. നായർ പ്രതികരിച്ചു.കൊറോണ കാലഘട്ടത്തിൽ സാധാരണക്കാർക്ക് ആശ്വാസമേകിയ പരിചയ സമ്പത്ത് കൂടി ക്യാമ്പിൽ മുതൽക്കൂട്ടാകുമെന്നും അവർ പ്രതികരിച്ചു.പൊങ്കാല അർപ്പിക്കാനെത്തിയ നിരവധി പേർ മെഡിക്കൽ ക്യാമ്പ് സേവനം പ്രയോജന പെടുത്തി.
ലോക മലയാളികളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, അവരുടെ ഉറപ്പും, ശക്തവുമായ ശബ്ദമായി മാറിയ വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിലിന് അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് അജിത പിള്ള പ്രതികരിച്ചു.
മലയാളി എവിടെയുണ്ടോ അവിടെയെത്താനും, അവർക്ക് സഹായ ഹസ്തം നീട്ടനും ഒരവസരം കൂടി ലഭിച്ചു എന്നതിൽ ആറ്റുകാൽ അമ്മക്ക് നന്ദിയും അവർ രേഖപെടുത്തി.
വട്ടിയൂർക്കാവ് MLA വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജസ്റ്റിസ് ഫോർ പീപ്പിൾസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് രാധ എസ്. നായർ അധ്യക്ഷയായിരുന്നു. IMA പ്രസിഡന്റ് ഡോ. വി. എസ്. വിജയകൃഷ്ണൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.അജിത പിള്ള, ഡോ. തിമോത്തി ലിയോ രാജ്, മണക്കാട് ഗോപിനാഥൻ നായർ, ജി. പ്രസന്നൻ, വസന്ത കുമാരി, അരുൺ രവി, ചന്ദ്രബാബു കെ. തുടങ്ങിയവർ പങ്കെടുത്തു. ജിഷ ഷാജി സ്വാഗതവും,തുളസിധരൻ നന്ദിയും രേഖപെടുത്തി.
പൊങ്കാല പുണ്യത്തിനൊപ്പം, പ്രാർഥന പുണ്യവും നേടി ഇവർ മടങ്ങി.ഇനി അമ്മയുടെ നടയിലേക്കെത്താൻ ഒരാണ്ടത്തെ കാത്തിരിപ്പ്….