“രാഹുലിന് സന്ദർശനം നടത്താനുള്ള സ്ഥലമല്ല വയനാട്മണ്ഡലം , പോലീസ് കോൺഗ്രസിന്റെ പണി ചെയ്യ്താൽ പ്രതിരോധിക്കും” :അവിഷിത്ത്1 min read

 

25/6/22

വയനാട് :രാഹുൽ ഗാന്ധിക്കെതിരെയും, പോലീസിനെതിരെയും രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത കേസിൽ പ്രതികളായവരിൽ ഉൾപ്പെടുന്ന ആരോഗ്യമന്ത്രി വീണാജോർജിന്റെ പേർസണൽ സ്റ്റാഫ്‌ അംഗം അവിഷിത്ത്. Sfi യുടെ അതിക്രമത്തെ സിപിഎം പോലും തള്ളി പറയുന്ന സാഹചര്യത്തിലാണ് മുൻ sfi നേതാവിന്റെ പ്രകോപനം. തന്റെ fb പോസ്റ്റിലൂടെ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെയും പരിഹസിക്കുന്നു. “രാഹുലിന് സന്ദർശനം നടത്താനുള്ള സ്ഥലമല്ല പാർലിമെന്റ് മണ്ഡലം “എന്നും,പോലീസ് കോൺഗ്രസ്‌ പ്രവർത്തകരുടെ പണിയാണ് എടുക്കുന്നതെങ്കിൽ പ്രതിരോധിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

അവിഷിത്തിന്റെ FB പോസ്റ്റ്‌ 

“SFI എന്തിന് ബഫർസോൺ വിഷയത്തിൽ ഇടപെടണം SFI ക്ക് അതിൽ ഇടപെടാൻ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർത്ഥികൾ എന്ന നിലയിൽ SFI യുടെ കൂടെ വിഷയമാണ്…
സമരത്തിൽ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങൾ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ..

ഇപ്പോൾ വയനാട് MP വീണ്ടും 3 ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് MP ക്ക് സന്ദർശനത്തിന് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം..

ഈ സംഭവത്തിന്റെ പേരിൽ SFI യെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ കേരളത്തിലെ പോലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരും..

 

അതിനിടെ അവിഷിത്തിനെ സ്റ്റാഫിൽ നിന്നും പുറത്താക്കി എന്ന് മന്ത്രി പറഞ്ഞത് തെറ്റാണെന്നാണ് റിപ്പോർട്ട്. ജോലിയിൽ നിന്നും ഇതുവരെ പുറത്താക്കിയ ഉത്തരവ് വന്നിട്ടില്ലെന്നും, അവിഷിത്ത് ഇപ്പോഴും മന്ത്രിയുടെ സ്റ്റാഫ് ആണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *