“,,ഭയക്കണം ഈ കണ്ണുകളെ കാരണം അയാൾ നീതിമാൻ ആണ് ” ” സ്നേഹിക്കണം ഈ മനുഷ്യനെ കാരണം അയാളും ഒരു ഗൃഹനാഥൻ ആണ്”, ബാലരാമപുരം മുൻ SI അജിത്ത് കുമാറിനെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാകുന്നു1 min read

13/7/23

തിരുവനന്തപുരം :വിജിലൻസ് ആൻഡ് ആൻഡി കറപ്‌ഷൻ ബ്യുറോ ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റ ബാലരാമപുരം SI അജിത്ത് കുമാറിന് ഭാവുകങ്ങൾ നേർന്നുകൊണ്ട് കരമന സ്വദേശി വിക്രം രാമചന്ദ്രൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. സത്യസന്ധതയും,നിയമത്തോട് പ്രതിബദ്ധതയും , സാധാരണക്കാർക്ക് നീതി ലഭിക്കാൻ പക്ഷഭേദമന്യേ പ്രവർത്തിക്കുകയും ചെയ്യുന്ന  ഉദ്യോഗസ്ഥണെന്ന രീതിയിൽ പേരുള്ള വ്യക്തിയാണ് അജിത്ത് കുമാർ. നീതി നിർവഹണത്തിന് പുറമെഅദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും കുറിപ്പ് വിശദീകരിക്കുന്നു.

വിക്രം രാമചന്ദ്രന്റെ FB പോസ്റ്റ്‌ 

“ശ്രീ.പി.അജിത്ത് കുമാർ

പോലീസ് ഇൻസ്പെക്ടർ
വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോ

ഇദ്ദേഹം ഇന്നലെ വരെ
ബാലരാമപുരം ക്രമസമാധാനം സബ് ഇൻസ്പെക്ടർ ആയിരുന്നു.
ഇന്ന് മുതൽ ഈ മനുഷ്യൻ
വിജിലൻസ് ആന്റ് ആന്റി
കറപ്ഷൻ ബ്യൂറോയുടെ
ഇൻസ്പെക്ടർ ആണ്.
ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം ഇൻസ്പെക്ടർ പ്രമോഷൻ ആയ ആ മനുഷ്യന്റെ യൂണീഫോം
ബാലരാമപുരത്തിന്റെ നാട്ടിടവഴികളിൽ കവലയിൽ
ഒക്കെ രാത്രിയും പകലും നോക്കാതെ ഓടി തളർന്ന
ഒരു പഴയ യൂണീഫോമിൽ
അടുത്ത നക്ഷത്രം തുന്നി വച്ചു. പുതിയ ഐസോഫിയ യൂണീഫോം മെറ്റീരിയൽ
കൊണ്ട് കൊടുക്കാൻ ശ്രമിച്ചവർ പരാജയപ്പെട്ടു
കാരണം അജിത് സാർ
ഉച്ച ഭക്ഷണം കഴിച്ചത്
കേരള സർക്കാരിന്റെ
ജനതാ ഹോട്ടലിൽ നിന്നും ആണ്.

കോവളം ചെറുകോണത്ത് ചാനൽക്കരയിൽ സ്വന്തമായി വസ്തുവും വീടും ഇല്ലാതെ ഭർത്താവും, അച്ഛനും, അമ്മയും, മരണപ്പെട്ട് അവരെ അടക്കം ചെയ്ത കല്ലറക്ക് സമീപം സഹോദരന്റെ പേരിലുള്ള അര സെന്റ് വസ്തുവിൽ ഒറ്റമുറി വീട്ടിൽ കിട രോഗിയായ സഹോദരിയും, സ്കൂൾ വിദ്യാഭ്യാസം ചെയ്തവരുന്ന രണ്ടു മക്കളുമായി കഴിഞ്ഞു വരുകയായിരുന്നു സുനിത. തന്റെ വീട്ടിൽ കയറണമെങ്കിൽ സ്വന്തം അച്ഛനമ്മമാരുടെ കല്ലറ ചവിട്ടി വേണം ഒറ്റമുറി വീട്ടിൽ കയറാൻ. ഭക്ഷണം പാകം ചെയ്യുന്നത് കല്ലറക്ക് സമീപമാണ് ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരും സംരക്ഷിക്കാൻ ഇല്ലാതെ കഴിഞ്ഞു വരുന്ന ഇവരെ കോവളം സബ് ഇൻസ്പെക്ടറായിരുന്ന പി.അജിത്ത് കുമാർ ആഴാകുളം പള്ളി വികാരി ജോണി അച്ഛനെ സമീപിക്കുകയും, ജോണി അച്ഛനും സഭാ വിശ്വാസികളും ചേർന്ന് രണ്ടു സെന്റ് വസ്തു 2.5 ലക്ഷം രൂപക്ക് സുനിതയുടെ പേർക്ക് വസ്തു പള്ളി വാങ്ങി നൽകുകയും. ടി വസ്തുവിൽ 6.5 ലക്ഷം ചിലവാക്കി 450 സ്വകയർഫീറ്റിൽ അതി മനോഹരമായ ഒരു വീടു പണിതു നൽകി.

ആ മനുഷ്യനെ കുറിച്ച് ഞാൻ
എഴുതിയാൽ ഇനിയും
ഒരു പാട് പറയാൻ ഉണ്ട്
കാരണം ബാലരാമപുരം പോലീസ് സബ് ഇൻസ്‌പെക്ടർ എന്ന നിലയിൽ അജിത് സാർ സഹായിച്ച മിനിമം 25 കൂടുംബങ്ങൾ അദ്ദേഹത്തിന്
വേണ്ടി പ്രാർത്ഥിക്കും.”
“ഭയക്കണം ഈ കണ്ണുകളെ കാരണം അയാൾ നീതിമാൻ ആണ് ”
” സ്നേഹിക്കണം ഈ മനുഷ്യനെ കാരണം അയാളും ഒരു ഗൃഹനാഥൻ ആണ്”
ഇതാണ് ആണ് സത്യം.
ശ്രീ.പി.അജിത് കുമാർ സാറിന് എല്ലാ ഭാവുകങ്ങളും”

Leave a Reply

Your email address will not be published. Required fields are marked *