ബാല ശങ്കർ മന്നത്ത് വിടവാങ്ങി1 min read

12/6/23

ചെന്നൈ :സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ മുന്‍ എഡിറ്ററും കേന്ദ്ര സംഗീതനാടക അക്കാദമി തിരുവനന്തപുരം ‘കൂടിയാട്ടം കേന്ദ്രം’ മുന്‍ ഡയറക്ടറുമായ ഡോ. ബാലശങ്കർ മന്നത്ത് അന്തരിച്ചു. ചലച്ചിത്ര സംവിധായകനും ഗാനരചയിതാവും എഴുത്തുകാരനുമായ ഡോ. ബാലശങ്കറിന്റെ അന്ത്യം ചെന്നൈയിൽ ആയിരുന്നു. മന്നത്ത് പത്മനാഭന്റെ കൊച്ചുമകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ (എൻഎസ്എസ് ട്രെയിനിങ്ങ് കോളേജ് മുൻ പ്രിസിപ്പാൾ) മകനാണ് ബാലശങ്കർ. മകൻ സച്ചിൻ ശങ്കർ മന്നത്ത് സംഗീത സംവിധായകൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *